121

Powered By Blogger

Wednesday 18 March 2015

ഡല്‍ഹിയില്‍ റിയര്‍വ്യൂ മിററുകളുടെ മോഷണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌









Story Dated: Wednesday, March 18, 2015 07:42



mangalam malayalam online newspaper

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ വിലയേറിയ കാറുകളുടെ റിയര്‍വ്യൂ മിററുകള്‍ വന്‍തോതില്‍ മോഷ്‌ടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്‌. മോഷ്‌ടാക്കളെ കുടുക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായി പോലീസ്‌ പറഞ്ഞു.


കഴിഞ്ഞ ദിവസം ഒരു മുന്തിയയിനം കാറിന്റെ റിയര്‍വ്യൂ മിറര്‍ മോഷ്‌ടിക്കാന്‍ നടന്ന ശ്രമം പോലീസ്‌ പരാജയപ്പെടുത്തിയിരുന്നു. പോലീസ്‌ സാന്നിധ്യം തിരിച്ചറിഞ്ഞ മോഷ്‌ടാക്കള്‍ സമീപത്തു പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇത്‌ തടയാന്‍ ശ്രമിച്ച പോലീസ്‌ കോണ്‍സ്‌റ്റബിളിനെ മോഷ്‌ടാക്കള്‍ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താനും ശ്രമിച്ചു. തുടര്‍ന്ന്‌ വാഹനത്തില്‍ രക്ഷപ്പെട്ട സംഘത്തെ പോലീസ്‌ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.


സമീപത്തെ തിരക്കേറിയ ചന്തയിലാണ്‌ മോഷ്‌ടാക്കള്‍ ഒളിച്ചത്‌. ഇതിനിടയില്‍ സഞ്ചരിച്ച വാഹനം മോഷ്‌ടാക്കള്‍ ഉപേക്ഷിക്കാന്‍ തയ്യാറായതാണ്‌ സംഘം സാധാരണ മോഷ്‌ടാക്കളില്‍ നിന്ന്‌ വ്യത്യസ്‌തരാണെന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്‌.










from kerala news edited

via IFTTT

ഉത്തര്‍പ്രദേശ്‌ മുന്‍ ബി.ജെ.പി. എം.എല്‍.എയ്‌ക്ക് എതിരെ ലൈംഗിക ആരോപണം









Story Dated: Wednesday, March 18, 2015 07:23



mangalam malayalam online newspaper

ലക്‌നൗ: മുന്‍ ഉത്തര്‍പ്രദേശ്‌ ബി.ജെ.പി. എം.എല്‍.എ കൗഷ്‌ലേന്ദ്ര നാഥ്‌ യോഗി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും മദ്യപിക്കാന്‍ പ്രേരിപ്പിച്ചതായും ആരോപിച്ച്‌ യുവതി രംഗത്ത്‌. യോഗി ഇയാളുടെ വീട്ടില്‍ തന്നെ രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ചതായും യുവതി ആരോപിച്ചു.


ഗൗരവ്‌ വിഹാറിലെ യോഗിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടുവന്ന യുവതി ബന്ധു മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ആരോപണങ്ങള്‍ ശരിയാണെന്നാണ്‌ പോലീസിന്റെ പ്രഥമിക നിഗമനം. എന്നാല്‍ യുവതിയുടെ വൈദ്യപരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിലാകും തുടര്‍ നടപടികളെന്നും പോലീസ്‌ വ്യക്‌തമാക്കി. സംഭവത്തിന്‌ ശേഷം യോഗി ഒളിവിലാണ്‌.


യുവതി ഭര്‍ത്താവും കുട്ടികളുമൊത്ത്‌ യോഗിയുടെ വീടിന്‌ സമീപത്താണ്‌ താമസം. കഴിഞ്ഞവര്‍ഷം മുതലാണ്‌ യുവതി യോഗിയുടെ വീട്ടില്‍ വീട്ടുജോലിയില്‍ പ്രവേശിച്ചത്‌. രാവിലെ 10മുതല്‍ വൈകിട്ട്‌ ആറുവരെ ആയിരുന്നു ജോലിസമയം.










from kerala news edited

via IFTTT

സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍.എസ്‌.എസ്‌ നേതാവുള്‍പ്പെടെ നാല്‌ പേര്‍ അറസ്‌റ്റില്‍









Story Dated: Wednesday, March 18, 2015 07:23



കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ചുണ്ടയില്‍ പ്രേമനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്‌.എസ്‌ നേതാവുള്‍പ്പെടെ നാല്‌ പ്രതികള്‍ അറസ്‌റ്റില്‍. കേസില്‍ 11 പ്രതികളുണ്ടെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. പ്രതികളെ ചോദ്യം ചെയ്‌തതിന്‌ ശേഷം കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: ഫാന്‍സി സ്‌റ്റേഷന്‍ ഉടമ റിമാന്‍ഡില്‍











Story Dated: Wednesday, March 18, 2015 03:09


തിരുവനന്തപുരം: പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കുമാരപുരം ഉഭരോമ ഫാന്‍സി സ്‌റ്റോര്‍ ഉടമ കുമാരപുരം പൂന്തീറോഡ്‌ പുത്തന്‍വിള വീട്ടില്‍ ഉത്തമനെ (62) കോടതി റിമാന്‍ഡ്‌ ചെയ്‌തു. പ്രതിക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പ്രകാരവുമാണ്‌ കേസെടുത്തിട്ടുള്ളത്‌.


ഓട്ടോഗ്രാഫ്‌ ഡയറി വാങ്ങാനാണ്‌ കുട്ടി പ്രതിയുടെ കടയിലെത്തിയത്‌. പ്രതി കുട്ടിയെ കടയ്‌ക്കുള്ളിലേക്ക്‌ വിളിച്ചുകയറ്റിയാണ്‌ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയത്‌. കുതറിമാറിയ കുട്ടിയെ ബലംപ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തിയാണ്‌ പ്രതി പീഡിപ്പിച്ചത്‌. മെഡിക്കല്‍ കോളജ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.വിക്രമന്‍, ക്രൈം എസ്‌.ഐ. ആഞ്ചലോസ്‌, എ.എസ്‌.ഐ: അശോകന്‍, സി.പി.ഒ ജയശങ്കര്‍ എന്നിവരാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പിതാവിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കേസെടുത്തത്‌.










from kerala news edited

via IFTTT

പാറശാല എം.എല്‍.എയുടെ വീട്ടിലേക്ക്‌ ഡി.വൈ.എഫ്‌.ഐ. നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു











Story Dated: Wednesday, March 18, 2015 03:09


പാറശാല: നിയമസഭയില്‍ വനിതാ അംഗത്തെ കൈയേറ്റം ചെയ്‌തുവെന്നാരോപിച്ച്‌ പാറശാല എം.എല്‍.എ. എ.ടി. ജോര്‍ജിന്റെ വീട്ടിലേക്ക്‌ ഡി.വൈ.എഫ്‌.ഐ. നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിപക്ഷ എം.എല്‍.എ, കെ.കെ. ലതികയെ എ.ടി. ജോര്‍ജ്‌ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ്‌ ഡി.വൈ.എഫ്‌.ഐ. പാറശാല ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിന്‌ പ്രതിഷേധം നടന്നത്‌.


പ്രതിഷേധക്കാരെ പാറശാല പോലീസ്‌ പഞ്ചായത്ത്‌ ഓഫീസിനു സമീപം തടഞ്ഞു. പാറശാല പോലീസ്‌ തീര്‍ത്ത ബാരിക്കേഡിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ ബാരിക്കേഡിനു മറുവശം എം.എല്‍.എ. എ.ടി.ജോര്‍ജിന്‌ അഭിവാദ്യം പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി. ഇവര്‍ ബാരിക്കേഡ്‌ പിന്നിട്ടതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പിരിഞ്ഞുപോയ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും കൈയാങ്കളിയുമുണ്ടായി. ഇന്നലെ ഇവിടെ ഉണ്ടായ സംഭവങ്ങള്‍ പാറശാല പോലീസിന്റെ ഭാഗത്തുവന്ന വീഴ്‌ചയാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT

സാമൂഹ്യ വിരുദ്ധര്‍ ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചു











Story Dated: Wednesday, March 18, 2015 03:09


വര്‍ക്കല: വീടിനുള്ളില്‍ പൂട്ടിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ കുത്തിക്കീറി നശിപ്പിച്ചതായി പരാതി. ചിലക്കൂര്‍ തട്ടാന്‍വിളാകം ആഷിര്‍ മന്‍സിലില്‍ ഷാനുവിന്റെ ഓട്ടോറിക്ഷയാണ്‌ നശിപ്പിച്ചത്‌.


തിങ്കളാഴ്‌ച രാത്രിയാണ്‌ സംഭവം. സവാരി നിര്‍ത്തി പതിവുപോലെ രാത്രി വീടിനു മുന്‍വശത്തെ പുരയിടത്തില്‍ പൂട്ടിയിട്ടിരുന്നതാണ്‌. ചൊവ്വാഴ്‌ച രാവിലെ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ്‌ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്‌. അപ്‌ഹോള്‍സ്‌റ്ററി മുഴുവനും കുത്തിക്കീറിയിട്ടുണ്ട്‌. പിന്‍വശത്തെ ഗ്ലാസും തകര്‍ത്തു. മൂന്നു ടയറുകളും കത്തി ഉപയോഗിച്ച്‌ കുത്തിക്കീറിയിട്ടുണ്ട്‌. ഓട്ടോറിക്ഷ ഓടിച്ച്‌ കുടുംബം പുലര്‍ത്തുന്ന ഷാനുവിന്റെ ഉപജീവനമാര്‍ഗമാണ്‌ ഇതോടെ വഴിമുട്ടിയത്‌.


തട്ടാന്‍വിളാകം പ്രദേശത്ത്‌ സന്ധ്യകഴിഞ്ഞാല്‍ സാമൂഹ്യ വിരുദ്ധര്‍ രാവെളുക്കുവോളം മദ്യപിച്ച്‌ തമ്പടിക്കുന്നതായി ആക്ഷേപമുണ്ട്‌. പരാതിയുടെ അടിസ്‌ഥാനത്തില്‍ വര്‍ക്കല പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.










from kerala news edited

via IFTTT

കഴക്കൂട്ടത്ത്‌ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: മതില്‍ ഇടിച്ചുതകര്‍ത്തു; വാഴകള്‍ നശിപ്പിച്ചു











Story Dated: Wednesday, March 18, 2015 03:09


കഴക്കൂട്ടം: കഴക്കൂട്ടം മഹാദേവക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ കെട്ടിയമതില്‍ മദ്യപിച്ചെത്തിയ പത്തോളം വരുന്ന അക്രമിസംഘം ഇടിച്ചുതകര്‍ത്തു. മതില്‍ തകര്‍ത്ത്‌ പുരയിടത്തില്‍ കടന്ന സംഘം കുലച്ചുനിന്നിരുന്ന വാഴകളും തെങ്ങിന്‍ തൈകളും മറ്റും വെട്ടി നശിപ്പിച്ചു. സംഭവം കണ്ട പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തിയപ്പോഴേക്കും അക്രമിസംഘം ഇരുളില്‍ ഓടിമറഞ്ഞു.


വളരെ നാളുകളായി ഇവിടെ നടന്നുവരുന്ന ഗുണ്ടാ ആക്രമണങ്ങളും പിരിവും കര്‍ശനമായി അടിച്ചമര്‍ത്താന്‍ പോലീസ്‌ നടപടി സ്വീകരിച്ചുവരുമ്പോഴാണ്‌ ഈ സംഭവം നടന്നത്‌. വസ്‌തു ഉടമയുടെ പരാതിയെ തുടര്‍ന്ന്‌ കഴക്കൂട്ടം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന്‌ കഴക്കൂട്ടം പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന്‌ ഇന്‍ഫക്ഷന്‍: കടുവ ചത്തു









Story Dated: Wednesday, March 18, 2015 07:02



mangalam malayalam online newspaper

കൊല്‍ക്കത്ത: റേഡിയോ കോളര്‍ ഇന്‍ഫക്ഷനെ തുടര്‍ന്ന്‌ സുന്ദര്‍വനത്തില്‍ പെണ്‍കടുവ ചത്തു. സഞ്ചാരപാത തിരിച്ചറിയുന്നതിന്‌ വേണ്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നാണ്‌ കടുവയ്‌ക്ക് ഇന്‍ഫക്ഷനുണ്ടായത്‌. ഏഴ്‌ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ കോളര്‍ ഘിപ്പിച്ച കടുവയെ കാട്ടില്‍ തുറന്നുവിട്ടത്‌.


പിന്‍കാലിന്‌ പരിക്കേറ്റ മൂന്നരവയസ്‌ പ്രായമുള്ള കടുവയെ 2013ലാണ്‌ അധികൃതര്‍ പിടികൂടിയത്‌. വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്‌ക്കും ശേഷം 2014ല്‍ കടുവയെ കാട്ടില്‍ തുറന്നുവിട്ടിരുന്നു. വേണ്ടിവന്നാല്‍ തുടര്‍ചികിത്സ നല്‍കുന്നതിന്‌ ഇതിന്റെ സഞ്ചാരപാത കണ്ടെത്താന്‍ റേഡിയോ കോളറും കടുവയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞമാസം മുതലാണ്‌ കടുവ സഞ്ചരിക്കുന്നില്ലെന്ന്‌ അധികൃതര്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ കടുവയുടെ മൃതദേഹം കണ്ടെത്തി. കോളറില്‍ നിന്നുള്ള ഇന്‍ഫക്ഷനാണ്‌ മരണ കാരണമെന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

കുറ്റപത്രം സമര്‍പ്പിച്ചാലും രാജിയില്ലെന്ന മാണിയുടെ നിലപാട്‌ നിയമവാഴ്‌ചയോടുള്ള വെല്ലുവിളി: കോടിയേരി









Story Dated: Wednesday, March 18, 2015 07:00



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിയില്ലെന്ന കെ.എം മാണിയുടെ പ്രഖ്യാപനം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ബാര്‍ കോഴ കേസില്‍ കോഴ ഇടപാട്‌ നടന്നതിന്‌ വിജിലന്‍സിന്‌ വ്യക്‌തമായ തെളിവ്‌ ലഭിച്ചുവെന്ന്‌ മാണിക്ക്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ മാണിയുടെ പുതിയ നിലപാടെന്നും കോടിയേരി പറഞ്ഞു.


കുറ്റപത്രം നല്‍കിയാന്‍ ഒന്‍പത്‌ എം.എല്‍.എമാരുടെ പിന്തുണ ഇല്ലാതാകുമെന്നും ഭരണം നഷ്‌ടപ്പെടുമെന്നും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേസ്‌ അട്ടിമറിക്കാനാണ്‌ മാണി ശ്രമിക്കുന്നത്‌. തന്നെ പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന്‌ മുഖ്യമന്ത്രിയെയും കുറ്റപത്രം നല്‍കാന്‍ ധൈര്യമുണ്ടോയെന്ന്‌ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിക്കുകയാണ്‌ മാണി ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.


ബാര്‍ കോഴ കേസിന്‌ പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ആരോപിക്കുന്ന മാണി ആരാണ്‌ ഗൂഡാലോന നടത്തിയതെന്ന്‌ വ്യക്‌തമാക്കണം. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കളും ചേര്‍ന്നാണ്‌ തന്നെ പ്രതിയാക്കിയതെങ്കില്‍ അക്കാര്യം തുറന്ന്‌ പറയാനുള്ള ആര്‍ജവം മാണി കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

ട്യുണീഷ്യന്‍ പാര്‍ലമെന്റിന്‌ നേരെ ആക്രമണം; എട്ട്‌ പേര്‍ കൊല്ലപ്പെട്ടു









Story Dated: Wednesday, March 18, 2015 06:42



ടുണിസ്‌: ട്യുണീഷ്യയില്‍ പാര്‍ലമെന്റിന്‌ നേരയുണ്ടായ ആക്രമണത്തില്‍ എട്ടു വിദേശികള്‍ കൊല്ലപ്പെട്ടു. വിനോദ സഞ്ചാരികളാണ്‌ കൊല്ലപ്പെട്ടത്‌. പാര്‍ലമെന്റ്‌ പരിസരത്തെ മ്യൂസിയത്തില്‍ നുഴഞ്ഞുകയറിയ ആയുധധാരികള്‍ വിദേശികളെ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഉച്ചതിരിഞ്ഞാണ്‌ പാര്‍ലമെന്റിന്‌ നേരെ ആക്രമണമുണ്ടായത്‌. ആക്രമണത്തില്‍ നിരവധി പേര്‍ക്ക്‌ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌.










from kerala news edited

via IFTTT

പശ്‌ചിമ ബംഗാളില്‍ വീണ്ടും വൃദ്ധയ്‌ക്ക് പീഡനം









Story Dated: Wednesday, March 18, 2015 06:26



mangalam malayalam online newspaper

ബര്‍ദ്വാന്‍: പശ്‌ചിമ ബംഗാളിലെ കത്‌വയിലുള്ള ആശ്രമത്തിന്‌ സമീപം വിവസ്‌ത്രയായ നിലയില്‍ 75കാരിയുടെ മൃതദേഹം കണ്ടെത്തി. വൃദ്ധ പീഡനത്തിന്‌ ഇരയായതായാണ്‌ പ്രാഥമിക നിഗമനം. ശനിയാഴ്‌ച 73കാരിയായ കന്യാസ്‌ത്രീ സംസ്‌ഥാനത്ത്‌ പീഡനത്തിന്‌ ഇരയായതിന്‌ പിറകെയാണ്‌ സമാന പ്രായമുള്ള മറ്റൊരു വൃദ്ധയ്‌ക്ക് ദാരുണാന്ത്യം സംഭവിച്ചത്‌.


അത്‌വയിലെ ചരന്ദാസ്‌ ആശ്രമത്തിലെ അന്തേവാസിയായ വൃദ്ധയാണ്‌ കൊല്ലപ്പെട്ടത്‌. വിവസ്‌ത്രയായി കണ്ട ഇവരുടെ മൃതദേഹത്തിന്‌ അരികില്‍ നിന്നും പുരുഷന്മാരുടെ രണ്ട്‌ അടിവസ്‌ത്രങ്ങളും ഒരു ലാമ്പും പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഒരു ജോഡി ചെരുപ്പും പോലീസ്‌ കണ്ടെടുത്ത്‌. ഈ തെളിവുകളാണ്‌ വൃദ്ധ ക്രൂരമായി പീഡീപ്പിക്കപ്പെട്ടെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്‌.


ആശ്രമത്തില്‍ മാര്‍ച്ച്‌ 16ന്‌ നടന്ന 'ഗോപിനാഥ്‌ മേള'യില്‍ വൃദ്ധ പങ്കെടുത്തിരുന്നു. ഇതുകൊണ്ടുതന്നെ വൃദ്ധയുടെ കൊലപാതകത്തില്‍ ആശ്രമത്തിലെ ജീവനക്കാര്‍ക്ക്‌ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ പ്രദേശവാസികള്‍ ആശ്രമം ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നാലുപേരെ അറസ്‌റ്റ് ചെയ്‌തതാതി പോലീസ്‌ അറിയിച്ചു. മൃതശരീരം പോസ്‌റ്റുമോര്‍ട്ടത്തിനയച്ചു.


കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ 73കാരിയായ കന്യാസ്‌ത്രീ പീഡനത്തിന്‌ ഇരയായത്‌. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല.










from kerala news edited

via IFTTT