കേരളസമാജം കന്നഡ പഠനക്ലാസ് ആരംഭിച്ചു
Posted on: 18 Mar 2015
മൈസൂരു:
കേരളസമാജം മൈസൂരുവിന്റെ നേതൃത്വത്തില്‍ മലയാളികള്‍ക്കായി കന്നഡപഠന ക്ലാസുകള്‍ ആരംഭിച്ചു. വിജയനഗറിലുള്ള സമാജം കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മൈസൂരു യൂണിവേഴ്‌സിറ്റി കന്നഡ പഠന വിഭാഗം ഡയറക്ടര്‍ പ്രൊഫ. ആര്‍. രാമകൃഷ്ണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഇക്ബാല്‍ മണലൊടി, സെക്രട്ടറി എ.ആര്‍. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. സമാജം കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് പ്രമുഖ അധ്യാപകര്‍ നേതൃത്വം നല്‍കും. ഞായറാഴ്ചകളിലാണ് ക്ലാസ് നടക്കുക.
94
മൈസൂരു കേരളസമാജത്തിന്റെ കന്നഡ പഠന ക്ലാസ് മൈസൂരു യൂണിവേഴ്‌സിറ്റി കന്നഡ പഠന വിഭാഗം ഡയറക്ടര്‍ പ്രൊഫ. ആര്‍. രാമകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
from kerala news edited
via IFTTT