Story Dated: Wednesday, March 18, 2015 03:52
ന്യൂഡല്‍ഹി: സ്‌മൃതി ഇറാനിക്കെതിരായ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജെ.ഡി.യു നേതാവ് ശരദ് യാദവ്. സ്‌മൃതി ഇറാനിക്കെതിരെ താന്‍ നടത്തിയ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നാതയി ശരദ് യാദവ് പറഞ്ഞു. തനിക്ക് സ്‌മൃയിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ശരദ് യാദവ് പറഞ്ഞു.
സ്‌മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി വിവാദമുയര്‍ന്നപ്പോള്‍ അവരെ ആദ്യം പിന്തുണച്ചയാളാണ് താനെന്നും ശരദ് യാദവ് പറഞ്ഞു. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെയല്ല താന്‍ ഉദ്ദേശിച്ചതെന്നും ശരദ് യാദവ് പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്ലി വിഷയം സഭയില്‍ ഉന്നയിച്ചു. ഇതേതുടര്‍ന്നാണ് ശരദ് യാദവ് ഖേദം പ്രകടിപ്പിച്ചത്.
വിഷയത്തില്‍ ശരദ് യാദവിന്റെ നിലപാട് വിശദീകരിച്ച് വിവാദം അവസാനിപ്പിക്കണമെന്ന് ജെയ്‌റ്റ്ലി ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ എത്തരത്തിലുള്ള സ്‌ത്രീയാണെന്ന് അറിയാമെന്നായിരുന്നു ശരദ് യാദവിന്റെ വിവാദ പ്രസ്‌താവന. ദക്ഷിണേന്ത്യന്‍ സ്‌ത്രീകളെക്കുറിച്ച് പാര്‍ലമെന്റില്‍ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയും ശരദ് യാദവ് പുലിവാല് പിടിച്ചിരുന്നു.
from kerala news edited
via IFTTT