Story Dated: Wednesday, March 18, 2015 02:04
ആലത്തൂര്‍: ഭാര്യയെയും കാമുകനെയും തന്ത്രം മെനഞ്ഞ് കുടുക്കിയ ശേഷം നഗ്നരാക്കി ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. രാംകുമാന്‍ എന്ന 35 കാരനാണ് ഭാര്യയെയും 28 കാരനായ കാമുകനെയും വാളുമായി വെട്ടാനായി തെരുവിലൂടെ ഓടിച്ചത്.
സേലത്തിനടുത്ത് ഈത്തപ്പൂര്‍ ഗ്രാമത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ആലത്തൂരില്‍ സെക്യൂരിറ്റി ജോലിക്കാരനായി ജോലിനോക്കുകയായിരുന്നു രാംകുമാര്‍. തന്റെ ഭാര്യയ്‌ക്ക് മൊബൈലില്‍ സ്‌ഥിരമായി ഒരു 28 കാരനായ എഞ്ചിനിയറുടെ കോള്‍ വരുന്നതും മണിക്കൂറുകളോളം സംസാരിക്കുന്നതും ശ്രദ്ധയില്‍പെട്ട ഇയാള്‍ അവിഹിതബന്ധത്തെ കുറിച്ച് ഭാര്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭര്‍ത്താവിന്റെ മുന്നറിയിപ്പിനെ കുറിച്ച് രാംകുമാറിന്റെ ഭാര്യ തന്റെ കാമുകനെ അറിയിച്ചു. തുടര്‍ന്ന് യുവാവ് രാംകുമാറിന്‍െ ജോലിസ്‌ഥലത്ത് എത്തി കാണുകയും തങ്ങളുടെ ബന്ധത്തിന് മറ്റൊരു അര്‍ഥമില്ല എന്ന് അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. എന്നാല്‍, ഒരു ദിവസം ഇരുവരും വീട്ടില്‍ വച്ച് മദ്യപിച്ച ദിവസം രാംകുമാര്‍ തന്ത്രം പ്രയോഗിച്ച് കളളക്കളി പൊളിക്കുകയായിരുന്നു. മദ്യപിച്ച ശേഷം താന്‍ ഉറങ്ങാന്‍ പോവുകയാണെന്നു പറഞ്ഞ അയാള്‍ ഉറക്കം നടിച്ച് കിടന്നു.
അല്‍പ്പസമയത്തിനു ശേഷം ലൈറ്റ് തെളിയിച്ചപ്പോള്‍ ഭാര്യയും കാമുകനും നഗ്നരായ നിലയിലായിരുന്നു. രാംകുമാര്‍ ഇരുവരെയും ഒരു വാളുകൊണ്ട് നേരിട്ടപ്പോള്‍ ഗത്യന്തരമില്ലാതെ ഇറങ്ങിയോടി. പിന്നീട് നാട്ടുകാരാണ് ഇവരുടെ രക്ഷക്കെത്തിയത്. രാംകുമാറിനെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
from kerala news edited
via IFTTT