121

Powered By Blogger

Wednesday, 18 March 2015

മദമിളകി കാട്ടിലൊളിച്ച ദസറ ആന ഗജേന്ദ്രയെ പിടികൂടി








മദമിളകി കാട്ടിലൊളിച്ച ദസറ ആന ഗജേന്ദ്രയെ പിടികൂടി


Posted on: 18 Mar 2015



മൈസൂരു:


മദമിളകിയതിനെത്തുടര്‍ന്ന് സ്വന്തം പാപ്പാനെയും മറ്റൊരാനയെയും കുത്തിക്കൊന്ന് കാടുകയറിയ ദസറ ആന ഗജേന്ദ്രയെ പിടികൂടി തളച്ചു.

വനംവകുപ്പ് അധികൃതര്‍ മറ്റൊരു ദസറ ആനയായ അഭിമന്യുവിന്റെ സഹായത്തോടെയാണ് ചാമരാജനഗറിലെ രംഗനാഥസ്വാമി കടുവസങ്കേതത്തിനുള്ളില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഗജേന്ദ്രയെ പിടികൂടിയത്. തുടര്‍ന്ന് ആനപരിപാലന കേന്ദ്രത്തിലെത്തിച്ച് പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കി. ആനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗജേന്ദ്രയ്ക്ക് ചെറിയ പരിക്കുകളും ഏറ്റിട്ടുണ്ട്. മറ്റ് ആനകളോടൊപ്പം പാര്‍പ്പിക്കാതെ ചികിത്സക്കായി ഗജേന്ദ്രയെ പ്രത്യേക സ്ഥലത്തേക്കുമാറ്റി.

ഞായറാഴ്ച രാത്രിയാണ് പാപ്പാനെയും ക്യാമ്പിലെ സഹവാസിയായ ശ്രീരാമയെന്ന ആനയെയും കുത്തിമലര്‍ത്തിയതിനുശേഷം ഗജേന്ദ്ര കാടുകയറിയത്. തിങ്കളാഴ്ച മുതല്‍ തന്നെ വനംവകുപ്പ് അധികൃതര്‍ ആനയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 50 വനപാലകരും, പാപ്പാന്‍മാരും,താപ്പാനകളുമടങ്ങുന്ന സംഘം ഒരുദിവസം മുഴുവന്‍ തിരഞ്ഞിട്ടും ഗജേന്ദ്രയെ കണ്ടെത്താനായില്ല. അതിനിടെ ക്യാമ്പില്‍ നിന്നും 50 കിലോമീറ്റര്‍ ഉള്ളിലായി മുളങ്കാടുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ഗജേന്ദ്രയെ വനപാലകര്‍ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ കണ്ടെത്തുകയായിരുന്നു. തികച്ചും ശാന്തനായി കാണപ്പെട്ട ആനയെ താപ്പാനയായിരുന്ന അഭിമന്യുവും മറ്റ് ആനകളും ചേര്‍ന്ന് വരുതിയിലാക്കി. തുടര്‍ന്ന് പാപ്പാന്‍മാര്‍ ചങ്ങലയില്‍ തളച്ച് വീണ്ടും ആനക്യാമ്പിലെത്തിച്ചു.

മദംപൊട്ടി നില്‍ക്കുന്ന ഗജേന്ദ്രയെ മൂന്നു മണിക്കൂറിലേറെ നേരം വെള്ളമൊഴിച്ച് തണുപ്പിച്ചതിനു ശേഷമാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. മദപ്പാട് പൂര്‍ണമായി മാറിയ ശേഷം മാത്രമേ ഇനി ഗജേന്ദ്രയെ പുറത്തെത്തിക്കുകയുള്ളൂ. അതിനാല്‍ ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ ഗജേന്ദ്രയ്ക്കു നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

93


ഗജേന്ദ്ര(ഫയല്‍ചിത്രം)












from kerala news edited

via IFTTT