Story Dated: Wednesday, March 18, 2015 02:30
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കൗശലേന്ദ്ര നാഥ് യോഗിക്കെതിരെ പീഡന ആരോപണവുമായി വീട്ടുജോലിക്കാരി രംഗത്തെത്തി. യോഗിയുടെ ചിന്‍ഹത്ത് ഗൗരവ് വിഹാറിലെ വീട്ടില്‍ തന്നെ ബന്ദിയാക്കിയശേഷം മദ്യം നല്‍കി മയക്കിയ രണ്ടു ദിവസം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇവിടെ നിന്നും ചൊവ്വാഴ്ച രക്ഷപ്പെട്ട യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രഥമദൃഷ്ട്യ പരാതിയില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ എ.എസ്.പി ട്രാന്‍സ് ഗോമതി, യുവതിയുടെ വൈദ്യപരിശോധനാഫലം അറിഞ്ഞശേഷമേ അന്തിമ നിഗമനത്തില്‍ എത്തുവെന്ന് അറിയിച്ചു. ഫയ്‌സാബാദ് സ്വദേശിനിയാണ് പരാതിക്കാരി. ഒരു വര്‍ഷമായി യോഗിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. പകല്‍ സമയത്തുമാത്രമാണ് ഇവരെ ജോലിക്ക് നിയോഗിച്ചിരുന്നത്.
അതേസമയം, യോഗി നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 2007-12 കാലയളവില്‍ തുള്‍സിപുര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു യോഗി.
from kerala news edited
via IFTTT