Story Dated: Wednesday, March 18, 2015 05:44
കോഴിക്കോട് : യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ് നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അബ്‌ദുസ്സലാം കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി.സിയുടെ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
പ്രതിഷേധത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വി.സിയെ ഏറെനേരം ക്യാബിനില്‍ പൂട്ടിയിട്ടു. നിയമനത്തിനു വേണ്ടിയുള്ള ഇന്റര്‍വ്യൂ മാറ്റിവയ്‌ക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇതിനിടെ വി.സി കുഴഞ്ഞുവീഴുകയായിരുന്നു.
from kerala news edited
via IFTTT