121

Powered By Blogger

Wednesday, 18 March 2015

അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ബി.ജെ.പിയില്‍ ചേരാന്‍ സ്‌കൂള്‍ മാനേജുമെന്റ്‌?









Story Dated: Wednesday, March 18, 2015 02:47



mangalam malayalam online newspaper

ന്യൂഡല്‍ഹി: അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ സ്‌കൂള്‍ മാനേജുമെന്റ്‌ വാശിപിടിക്കുന്നതായി ആരോപണം. പാര്‍ട്ടിയില്‍ അംഗമാകാന്‍ മടിക്കുന്ന അധ്യാപകരുടെ ശമ്പളം മാനേജുമെന്റ്‌ തടഞ്ഞു വയ്‌ക്കുന്നതായും ആരോപണമുണ്ട്‌. ഡല്‍ഹിയിലെ റെയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്‌ സ്‌കൂള്‍ മാനേജുമെന്റ്‌ നടപടിക്ക്‌ എതിരെ രംഗത്തെത്തിയത്‌.


ബുധനാഴ്‌ചയാണ്‌ ആരോപണങ്ങള്‍ക്ക്‌ ഇടയായ സംഭവം. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍കളുടെ രക്ഷിതാക്കള്‍ക്കുമാണ്‌ സോഷ്യല്‍ മീഡിയ ആയ വാട്‌സ്ആപ്പിലൂടെ ഒരു സന്ദേശം ലഭിച്ചത്‌. '18002662020' എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെട്ട്‌ ബി.ജെ.പിയില്‍ അംഗമാകാനായിരുന്നു ഇത്‌. തുടര്‍ന്ന്‌ അധ്യാപകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലെ സമീപിച്ചപ്പോള്‍ അംഗമാകുന്നത്‌ സ്വന്തം താല്‍പര്യപ്രകാരം മതിയാകുമെന്ന്‌ അറിയിച്ചു. എന്നാല്‍ അധ്യാപകരില്‍ ചിലരുടെ ശമ്പളം മാനേജുമെന്റ്‌ തടഞ്ഞുവച്ചതോടെയാണ്‌ സംഭവം വിവാദമാകുന്നത്‌. പാര്‍ട്ടിയില്‍ അംഗമായശേഷം തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ നല്‍കാമെന്നായിരുന്നു മാനേജുമെന്റിന്റെ വാദം.


വിവാദങ്ങള്‍ രമ്യതയില്‍ പരിഹരിക്കണമെന്ന്‌ ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായ മനീഷ്‌ സിസോദിയ സ്‌കൂളിന്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഡല്‍ഹിയിലെ ബി.ജെ.പി. മഹിളാ മോര്‍ച്ചയുടെ ദേശിയ സെക്രട്ടറിയാണ്‌ സ്‌കൂള്‍ മാനേജിങ്‌ ഡയറക്‌ടറായ ഗ്രേസ്‌ പിന്റോ.










from kerala news edited

via IFTTT