Story Dated: Wednesday, March 18, 2015 04:34
ന്യൂഡല്‍ഹി : നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് മൂക്കുകയര്‍ ഇട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമേ നടപ്പാക്കാവൂ എന്നാണ് ഉത്തരവില്‍ വ്യക്‌തമാക്കുന്നത്. ഇതുപ്രകാരം ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്‌സിനും ഒ.ഡി.ഇ.പി.സിയ്‌ക്കും മാത്രമാണ് ഉള്ളതെന്നും ഉത്തരവില്‍ പറയുന്നു.
വിദേശ റിക്രൂട്ട്‌മെന്റിന് സ്വകാര്യ ഏജന്‍സികള്‍ 25 ലക്ഷം രൂപവരെ ഈടാക്കുന്നു എന്നകാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. വിദേശ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജന്‍സികള്‍ വന്‍ തുക കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിദേശ രാജ്യങ്ങളിലെ കരാര്‍ ഏജന്‍സികളും ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികള്‍ തമ്മിലുള്ള ഒത്തുകളിയാണ് വന്‍ തുക ഈടാക്കുന്നതിനു പിന്നില്‍ നിലനിന്നിരുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
from kerala news edited
via IFTTT