121

Powered By Blogger

Wednesday, 18 March 2015

റോഡരുകിലെ കുഴല്‍കിണര്‍ നിര്‍മാണത്തിനെതിരേ റോഡുപരോധ സമരം











Story Dated: Wednesday, March 18, 2015 03:09


മാനന്തവാടി: പൊതുമരാമത്ത്‌ റോഡരികില്‍ സ്വകാര്യ സ്‌ഥാപനം കുഴല്‍കിണര്‍ നിര്‍മിച്ചതിനെതിരേ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ റോഡുപരോധം നടത്തി. യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ വള്ളിയൂര്‍ക്കാവ്‌ റോഡില്‍ ഉപരോധം നടത്തിയത്‌. ഒരു മണിക്കൂറോളം റോഡുപരോധം നീണ്ടുനിന്നു. പോലീസ്‌ സ്‌ഥലത്തെത്തിയെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തത്‌ പ്രശ്‌നം വഷളാക്കി.


ഒടുവില്‍ നടപടിയെടുക്കാണെമന്ന്‌ അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ്‌ ആളുകള്‍ പിന്‍മാറിയത്‌. പൊതുമരാമത്തിന്റെ അധീനതയില്‍ വരുന്ന റോഡരുകില്‍ കുഴല്‍കിണര്‍ കുഴിച്ചുവെന്ന്‌ ആരോപിച്ചാണ്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ രംഗത്തു വന്നത്‌. സമരത്തിന്‌ ഇ.ജെ. ബാബു, മനോജ്‌ പട്ടേട്ട്‌, സി.പി. മുഹമ്മദാലി, വി.യു. സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT