121

Powered By Blogger

Wednesday, 18 March 2015

ദക്ഷിണാഫ്രിക്ക ലോകകപ്പ്‌ സെമിയില്‍; സംഗക്കാരയും ജയവര്‍ധനയും വിരമിച്ചു









Story Dated: Wednesday, March 18, 2015 03:27



mangalam malayalam online newspaper

സിഡ്‌നി: ലോകകപ്പ്‌ ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പ്‌ സെമിയില്‍ സ്‌ഥാനംപിടിച്ചു. ഇത്‌ നാലാം തവണയാണ്‌ ദക്ഷിണാഫ്രിക്ക ലോകകപ്പ്‌ സെമിയിലെത്തുന്നത്‌.


37.2 ഓവറില്‍ ശ്രീലങ്ക നേടിയ 133 റണ്‍സ്‌ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 18 ഓവറില്‍ ഒരുവിക്കറ്റ്‌ നഷ്‌ടത്തില്‍ 134 റണ്‍സെടുത്ത്‌ വിജയം കണ്ടു. 16 റണ്‍സെടുത്ത ഹഷിം അംലയുടെ വിക്കറ്റ്‌ മാത്രമാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായത്‌. പുറത്താകാതെ നിന്ന ഡി കോക്കും(74), ഡുപ്ലെസുമാണ്‌(21) ടീമിനെ വിജയത്തിലെത്തിച്ചത്‌. 8.2 ഓവറില്‍ 26 റണ്‍സ്‌ നഷ്‌ടപ്പെടുത്തി നാലുവിക്കറ്റ്‌ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണ്‌ കളിയിലെ താരം.


ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ശ്രീലങ്കന്‍ ടീമിന്‌ പതിവുപോലെ തിളങ്ങാനായില്ല. 96 ബോളില്‍ 45 റണ്‍സെടുത്ത സംഗക്കാരയും 48 ബോളില്‍ 41 റണ്‍സെടുത്ത ജയവര്‍ധനയുമാണ്‌ ടീമിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചത്‌. ഇവരെ കൂടാതെ എ.ഡി. മാത്യൂസ്‌ മാത്രമാണ്‌ രണ്ടക്കം കടന്ന മറ്റൊരു ശ്രീലങ്കന്‍ താരം. ഇതോടെ സംഗക്കാരയും ജയവര്‍ധനയും ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.


ഇമ്രാന്‍ താഹിറിന്റെയും ജെ.പി.ഡുമിനിയുടെയും മാന്ത്രിക സ്‌പിന്നാണ്‌ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്‌. നാലുവിക്കറ്റു നേടിയ താഹിറിന്‌ കൂട്ടായി ഹാട്രിക്ക്‌ നേട്ടത്തോടെ ഡുമിനിയും കളം നിറഞ്ഞപ്പോള്‍ ശ്രീലങ്കയ്‌ക്ക് 133 റണ്‍സില്‍ ബാറ്റിങ്‌ അവസാനിപ്പിക്കേണ്ടി വന്നു. കളിയില്‍ രണ്ടു മെയ്‌ഡിന്‍ ഓവറുകള്‍ പിറന്നതും ശ്രദ്ധേയമായി.


ഇതാദ്യമായാണ്‌ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ഒരു നോക്കൗട്ട്‌ മത്സരം വിജയിക്കുന്നത്‌. ലോകകപ്പ്‌ നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കിവയ്‌ക്കുന്ന ആദ്യ ടീമെന്ന സ്‌ഥാനവും ഇനി ദക്ഷിണാഫ്രിക്കയ്‌ക്ക് സ്വന്തം.










from kerala news edited

via IFTTT