Story Dated: Wednesday, March 18, 2015 02:02
ടെല്‍ അവീവ് : ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് അട്ടിമറി വിജയം. വോട്ടെണ്ണല്‍ ഏറെക്കുറെ പൂര്‍ത്തിയായപ്പോള്‍ ലികുഡ് പാര്‍ട്ടി വന്‍ഭൂരിപക്ഷത്തേക്ക് അടുക്കുന്നതായാണ് സൂചന. ഇതോടെ വലതു സഖ്യ സര്‍ക്കാരിന്റെ നേതാവായ നെതന്യാഹൂ നാലാം തവണയും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും നെതന്യാഹൂവിന് സ്വന്തമാകും.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാര്‍ലമെന്റിലെ 120 സീറ്റുകളില്‍ 30 എണ്ണം ലികുഡ് പാര്‍ട്ടി സ്വന്തമാക്കി. മുഖ്യഎതിരാളിയായ സിയോണിസ്റ്റ് യൂണിയന് 24 സീറ്റുകളാണ് ലഭിച്ചത്. വിഷയം ഉറപ്പായ നെതന്യാഹൂവിന് സിയോണിസ്റ്റ് യൂണിയന്‍ മനതാവ് യിസഹാക് ഹെര്‍സോഗ് ആശംസ നേര്‍ന്നു.
ഭൂരിപക്ഷം ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. വലതു സഖ്യത്തിലെ കക്ഷി നേതാക്കളുമായി നെതന്യാഹു ഇതിനകം കൂടിക്കാഴ്ച നടത്തി.
from kerala news edited
via IFTTT