Story Dated: Wednesday, March 18, 2015 04:58
ഓക്ലഹോമ: ഓക്ലഹോമയില്‍ ഇനി അവിശ്വാസികള്‍ക്ക് വിവാഹ അനുമതിയില്ല. ദൈവവിശ്വാസിയല്ലാത്തവരുടെ വിവാഹം നിയമവിരുദ്ധമാക്കിക്കൊണ്ട് ഓക്ലഹോമ ഭരണകൂടം നിയമം പാസാക്കി. ചൊവ്വാഴ്‌ചയാണ് ഓക്ലഹോമ സേ്‌റ്ററ്റ് ഹൗസില്‍ ഇത് സംബന്ധിച്ച് ബില്ല് അവതരിപ്പിച്ചത്. റിപ്പബ്ബിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ബില്‍ ഇനി സെനറ്റിന്റെ പരിഗണനയ്‌ക്ക് അയയ്‌ക്കും.
പുതിയ നിയമപ്രകാരം ഇനി വിവാഹിതരാകാനാഗ്രഹിക്കുന്നവര്‍ താന്‍ ദൈവവിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭാ പുരോഹിതനില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടി വരും. പുതിയ നിയമത്തിലൂടെ വിവാഹ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരം പൂര്‍ണ്ണമായും പുരോഹിതന്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. വിവാഹം ദൈവികമായ കാര്യമാണ് ഇത് സര്‍ക്കാര്‍ കാര്യമല്ല. അതിനാലാണ് അവിശ്വാസികള്‍ക്ക് വിവാഹ അനുമതി നല്‍കേണ്ടന്ന തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്‌താവ് പറഞ്ഞു.
അതേസമയം ഈ നിയമത്തിന്റെ മറവില്‍ സ്വവര്‍ഗാനുരാഗികളുടെ വിവഹം തടയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സ്വവര്‍ഗാനുരാഗികള്‍ വിവാഹ അനുമതിയ്‌ക്കായി സമീപിക്കുമ്പോള്‍ പുരോഹിതന്‍മാര്‍ വിവാഹ അനുമതി നിഷേധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിലെ പ്രതീക്ഷ. അതുകൊണ്ടു തന്നെ അവിശ്വാസത്തിന്റെ പേരില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. നിയമത്തിനെതിരെ ഓക്ലഹോമയിലെ സ്വവര്‍ഗാനുരാഗികളുടെ സംഘടന രംഗത്തു വന്നിട്ടുണ്ട്.
from kerala news edited
via IFTTT