Story Dated: Wednesday, March 18, 2015 05:57
ന്യൂയോര്‍ക്ക്: പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവിലുള്ള താല്‍പര്യം നശിച്ചതോടെയാണ് റോബിന്‍ റിനാല്‍ഡി കിടക്ക പങ്കിടാന്‍ അജ്‌ഞാതരെ തേടിയത്. അങ്ങനെ ഒരുവര്‍ഷത്തിനുള്ളില്‍ ഇവര്‍ കിടക്ക പങ്കിട്ടത് 12 പേര്‍ക്കൊപ്പം. അതും ഭര്‍ത്താവിന്റെ അനുവാദത്തോടെ.
തന്റെ മുന്‍കാല ലൈംഗിക ജീവിതത്തിന്റെ വ്യക്‌തമായ വിവരണത്തിനൊപ്പമാണ് റിനാല്‍ഡി പത്രത്തില്‍ പരസ്യം നല്‍കിയത്. തന്റെ കിടപ്പറ പങ്കിടാന്‍ യുവതി യുവാക്കളെ തേടിക്കൊണ്ടായിരുന്നു പരസ്യം.
മറ്റുള്ളവര്‍ക്ക് തന്റെ തീരുമാനം അപരിചിതമായി തോന്നും. പക്ഷേ ഇനി കുട്ടികളൊന്നും വേണ്ടെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ളകാലം കൂടുതല്‍ കാമിതാക്കള്‍ക്കൊപ്പം കഴിഞ്ഞ് ഒരു സ്‌ത്രീ എന്ന നിലയില്‍ ജീവിതാനുഭവങ്ങള്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നാണ് റിനാല്‍ഡിയുടെ വാദം.
ഒരു വര്‍ഷത്തിനിടയില്‍ 12 അജ്‌ഞാതര്‍ക്കൊപ്പമാണ് 50കാരിയായ റോബിന്‍ റിനാല്‍ഡി കിടക്ക പങ്കിട്ടത്. ഇതില്‍ രണ്ടു യുവതികളും ഉള്‍പ്പെടുന്നു. ഇതിനിടയില്‍ കിടക്ക പങ്കിട്ടവരില്‍ ഒരാളായ അല്‍ഡണുമായി റിനാല്‍ഡി കടുത്ത പ്രണയത്തിലുമായി. വിവാഹ വാഗ്‌ദാനവുമായി അല്‍ഡണ്‍ മുന്നിട്ടിറങ്ങിയയോടെ റിനാല്‍ഡ സമ്മതം മൂളി. എന്നാല്‍ താനിപ്പോള്‍ അല്‍ഡണിനായി മാത്രമാണ് കിടക്ക വിരിക്കുന്നതെന്നും റിനാല്‍ഡി ഓര്‍മിപ്പിക്കുന്നു. ഇതിനിടയില്‍ ഒരുപാട് ജീവിത അനുഭവങ്ങള്‍ നേടിയെടുക്കാന്‍ അവസരമൊരുക്കിയ ആദ്യ ഭര്‍ത്താവ് സ്‌കോട്ടിനോടുള്ള നന്ദിയറിയിക്കാനും ഇവര്‍ മറന്നില്ല. തനിക്ക് ഇനിയൂം കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും റിനാല്‍ഡ പറയുന്നു.
from kerala news edited
via IFTTT