Story Dated: Wednesday, March 18, 2015 03:09
ബത്തേരി: വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട കറവ പശുവിനെ വന്യമൃഗം കടിച്ചു കൊന്നു. നൂല്‍പ്പുഴ വടക്കനാട് പള്ളിവയലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചൂരക്കുനി പത്മനാഭന്റെ കറവ പശുവിനെയാണ് കടിച്ചു കൊന്നത്. കിടാവിന് പരുക്കേറ്റിട്ടുണ്ട്. രണ്ട് ലിറ്റര്‍ പാല് ചുരത്തുന്ന പശുവായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പശുവിനെ കടിച്ചു കൊന്നത് കടുവായാണെന്നാണ് സംശയിക്കുന്നത്.
from kerala news edited
via IFTTT