121

Powered By Blogger

Wednesday, 18 March 2015

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസ് സി.ബി.ഐയ്ക്ക് വിടുമെന്ന് മമത









Story Dated: Wednesday, March 18, 2015 03:53



mangalam malayalam online newspaper

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ 71കാരിയായ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാണ്. എന്നാല്‍ കേസ് വളരെ ഗൗരവമേറിയതാണെന്നും പൊതുവികാരം മാനിച്ചും സി.ബി.ഐ അന്വേഷണത്തിന് വിടുകമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ സഹകരണവും സഹായവും വാഗ്ദാനം ചെയ്യുന്നതായും മമത അറിയിച്ചു.


കേസില്‍ ഇതിനകം തന്നെ പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും പ്രധാനമന്ത്രിയുടെ ഓഫീസും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കൂടാതെ സി.ബി.സി.ഐയും നീതി ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു. പാര്‍ലമെന്റിലും വിഷയം വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.










from kerala news edited

via IFTTT