ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കേരളത്തില്‍ കൂടുന്നു; ലക്ഷദ്വീപില്‍ കുറയുന്നു
Posted on: 18 Mar 2015
2013ല്‍ കേരളത്തില്‍ നിന്ന് ഹജ്ജിന് 43916 അപേക്ഷകരാണുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം അപേക്ഷകരുടെ എണ്ണം 56130 ആയി വര്‍ദ്ധിച്ചു. ഈ വര്‍ഷം 65159 അപേക്ഷകരുണ്ട്. രണ്ടു വര്‍ഷത്തിനകം 21,143 അപേക്ഷകരാണ് വര്‍ദ്ധിച്ചത്. അതായത് രണ്ടു വര്‍ഷം കൊണ്ട് ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ 48.4 ശതമാനമാണ് കേരളത്തിലുണ്ടായ വളര്‍ച്ച. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അപേക്ഷകരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
രാജ്യത്ത് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കൂടുകയാണെങ്കിലും ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം വര്‍ഷം തോറും കുറയുന്നു. 2013ല്‍ 522 അപേക്ഷകര്‍ ലക്ഷദ്വീപില്‍ നിന്നുണ്ടായിരുന്നെങ്കില്‍ ഇത്തവണ 457 പേരായി കുറഞ്ഞു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഓരോ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2013ല്‍ 2,98,325 പേരാണ് ഇന്ത്യയില്‍ ഹജ്ജിന് അപേക്ഷിച്ചത്. ഈ വര്‍ഷം അപേക്ഷകരുടെ എണ്ണം 3,83,146 ആയി.
from kerala news edited
via IFTTT