Story Dated: Wednesday, March 18, 2015 03:09
കഴക്കൂട്ടം: കഴക്കൂട്ടം മഹാദേവക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ കെട്ടിയമതില്‍ മദ്യപിച്ചെത്തിയ പത്തോളം വരുന്ന അക്രമിസംഘം ഇടിച്ചുതകര്‍ത്തു. മതില്‍ തകര്‍ത്ത് പുരയിടത്തില്‍ കടന്ന സംഘം കുലച്ചുനിന്നിരുന്ന വാഴകളും തെങ്ങിന്‍ തൈകളും മറ്റും വെട്ടി നശിപ്പിച്ചു. സംഭവം കണ്ട പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം ഇരുളില്‍ ഓടിമറഞ്ഞു.
വളരെ നാളുകളായി ഇവിടെ നടന്നുവരുന്ന ഗുണ്ടാ ആക്രമണങ്ങളും പിരിവും കര്‍ശനമായി അടിച്ചമര്‍ത്താന്‍ പോലീസ് നടപടി സ്വീകരിച്ചുവരുമ്പോഴാണ് ഈ സംഭവം നടന്നത്. വസ്‌തു ഉടമയുടെ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.
from kerala news edited
via IFTTT