Story Dated: Wednesday, March 18, 2015 06:15
സിഡ്‌നി: സ്വന്തം കുഞ്ഞിന്റെ അച്‌ഛനെ തേടി അലഞ്ഞ യുവതി ഒടുവില്‍ പത്രത്തില്‍ പരസ്യം നല്‍കി. ഓസ്‌ട്രേലിയയിലാണ് സംഭവം. 25കാരിയായ ബിയാങ്ക ഫേസി എന്ന യുവതിയാണ് സ്വന്തം കുഞ്ഞിന്റെ അച്‌ഛനെ തേടി പത്രപ്പരസ്യം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒരു യുവാവുമായി കിടക്ക പങ്കിട്ടതിനെ തുടര്‍ന്നാണ് യുവതി ഗര്‍ഭിണിയായത്. എന്നാല്‍ ഇക്കാര്യം ഏറെ വൈകിയാണ് യുവതി അറിഞ്ഞത്. ഇതോടെയാണ് കുട്ടിയുടെ അച്‌ഛനായ യുവാവിനെ തേടി യുവതി അന്വേഷണം ആരംഭിച്ചത്.
കിടക്ക പങ്കിട്ട ശേഷം കൈകൊടുത്തു പിരിഞ്ഞ യുവാവിന്റെ പേരോ നാടോ ഒന്നും ബിയാങ്കയ്‌ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്ന് താന്‍ ഗര്‍ഭിണിയായതോടെ ഈ അഞ്‌ജാതനെ കണ്ടെത്തിയേ മതിയാകൂ എന്ന അവസ്‌ഥ സംജാതമായി. അഞ്ച് മാസം നീണ്ട അന്വേഷണത്തിലൊടുവിലും തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് അറ്റകൈ പ്രയോഗമെന്ന നിലയ്‌ക്ക് യുവതി പത്രത്തില്‍ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്.
എന്നാല്‍ പത്രപ്പരസ്യവും യുവതി തേടിക്കൊണ്ടിരുന്ന യുവാവിനെ കണ്ടെത്താന്‍ സഹായകമായില്ല. ഇതിനിടെ ബിയാങ്ക പ്രസവിക്കുകയും ചെയ്‌തു. ലോഗന്‍ ഫേസി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവം കഴിഞ്ഞതോടെ വീണ്ടും കുട്ടിയുടെ അച്‌ഛനെ കണ്ടെത്താനുള്ള ശ്രമം പുനരാരംഭിച്ചിരിക്കുകയാണ് ബിയാങ്ക. അതേസമയം കുഞ്ഞിന്റെ അച്‌ഛനെ തേടിയുള്ള പരസ്യം ഓസ്‌ട്രേലിയയില്‍ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. എന്നാല്‍ ആരൊക്കെ വിമര്‍ശിച്ചാലും തന്റെ കുഞ്ഞിന്റെ അച്‌ഛനെ കണ്ടെത്താനുള്ള ഉദ്യമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുവതിയുടെ നിലപാട്.
from kerala news edited
via IFTTT