121

Powered By Blogger

Wednesday, 18 March 2015

മഹാരാഷ്ട്രയിലെ ഇടത് നേതാവ് ഭരത് പതാന്‍കറിന് വധഭീഷണി









Story Dated: Wednesday, March 18, 2015 03:16



mangalam malayalam online newspaper

മുംബൈ: മഹാരാഷ്ട്രയിലെ അമിത ടോള്‍ പിരിവിനെതിരെ പ്രതിഷേധിച്ച കമ്മ്യുണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ, യുക്തിവാദി നരേന്ദ്ര ദാബോല്‍കര്‍ എന്നിവരുടെ കൊലപാതകത്തിനു പിന്നാലെ മറ്റൊരു ഇടതു നേതാവിനു കൂടി ഭീഷണിയെത്തി. എഴുത്തുകാരനും ഇടത് ചിന്തകനും പൊതുപ്രവര്‍ത്തകനുമായ ഡോ.ഭരത് പതാന്‍കറിനാണ് ഭീഷണി സന്ദേശമുള്ള കത്ത് ലഭിച്ചത്. പന്‍സാരെയുടെയും ദാബോല്‍ക്കറുടെയും വിധിയാണ് കാത്തിരിക്കുന്നതെന്ന് സന്ദേശത്തില്‍ പറയുന്നു.


യുക്തിവാദികളെയും മുസ്ലീംകളെയും പിന്തുണയ്ക്കുന്നതില്‍ നിന്ന് പതാന്‍കര്‍ പിന്‍മാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് കത്തില്‍ പറയുന്നു. അജ്ഞാത സന്ദേശത്തിനൊപ്പം 'സനാതന്‍ പ്രഭാത്' എന്ന പത്രത്തിന്റെ ഒരു കോപ്പിയും വച്ചിരുന്നു.


ഇടത് സംഘടനയായ ശ്രാമിക് മുക്തി ദളിന്റെ പ്രസിഡന്റും മഹാരാഷ്ട്രയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവുമാണ് പതാന്‍കര്‍. 1973 മുതല്‍ വിവിധ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.


ടോള്‍ വിരുദ്ധ സമരം നയിച്ചിരുന്ന ഗോവിന്ദ് പന്‍സാരെയെ കഴിഞ്ഞ മാസമാണ് അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തിയത്. പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി ഭീഷണികളും പന്‍സാരെയ്ക്കുണ്ടായിരുന്നു.










from kerala news edited

via IFTTT