Story Dated: Wednesday, March 18, 2015 04:27
ലണ്ടന്‍: എല്ലാ സ്‌ത്രീകളെയുംപോലെ മാതൃത്ത്വം കൊതിക്കുന്ന ഹൃദയവുമായാണ് കരോള്‍ ഹെര്‍ലോക് കാത്തിരിക്കുന്നത്. പക്ഷേ തന്റെ ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഹെര്‍ലോക് എന്ന് ചിന്തിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. നിലവില്‍ 15 കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഈ 49കാരി കാത്തിരിക്കുന്നത് തന്റെ വയറ്റിലുറങ്ങുന്ന ഇരട്ടക്കുട്ടികള്‍ പുറംലോകം കാണുന്ന ദിവസത്തിനായാണ്.
ഗര്‍ഭപാത്രം വാടകയ്‌ക്ക് കൊടുക്കുന്നതിനെ കുറിച്ചും കൃത്രിമ ഗര്‍ഭധാരണത്തെക്കുറിച്ചും പത്രത്തിലൂടെയാണ് ഹെര്‍ലോക് വായിച്ചറിഞ്ഞത്. ഓമനത്തം നിറഞ്ഞ പിഞ്ചു കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഹെര്‍ലോക്കിന്റെ ജീവിതത്തില്‍ ഇതൊരു വഴിത്തിരിവായിരുന്നു. 1995ലാണ് കൃത്രിമ ഗര്‍ഭധാരണം വഴി ഹെര്‍ലോക് ആദ്യ കുട്ടിക്ക് ജന്മം നല്‍കിയത്. പക്ഷേ ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ഈ 49കാരി തയ്യാറായിരുന്നില്ല. അങ്ങനെ കൃത്രിമ ഗര്‍ഭധാരണം വഴി ഹെര്‍ലോക് ജന്മം നല്‍കിയ കുട്ടികളുടെ എണ്ണമിപ്പോള്‍ 13ല്‍ എത്തിനില്‍ക്കുന്നു. തന്റെ ഭര്‍ത്താവില്‍ നിന്നുണ്ടായ രണ്ടു കുട്ടികളെ കൂടി കൂട്ടിയാല്‍ ആകെയെണ്ണം പതിനഞ്ച്.
ഈ വ്യത്യസ്‌തമായ നടപടിയെ കുറിച്ച് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവര്‍ക്കുള്ള വ്യക്‌തമായ മറുപടിയും ഹെര്‍ലോക്കിന്റെ കൈവശമുണ്ട്. 'ഞാനൊരു ഗര്‍ഭപാത്രം മാത്രം. മക്കളില്ലാത്തവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഞാനത് വാടകയ്‌ക്ക് കൊടുക്കുന്നു. അത്രമാത്രം'.
എന്നാല്‍ ഈ വാക്കുകളില്‍ സൗജന്യത്തിന്റെ സ്വരം ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതിയെങ്കില്‍ അവിടെയും നിങ്ങള്‍ക്ക് തെറ്റി. ആറു ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ഹെര്‍ലോക് വാടകയിനത്തില്‍ ഉപഭോക്‌താക്കളില്‍ നിന്നും വാങ്ങുന്നത്. 'ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നു കരുതുന്നവരുണ്ടാകാം. എന്നാല്‍ എനിക്കങ്ങനെ തോനുന്നില്ല. മാതാപിതാക്കളെ കുറിച്ച് ക്രിത്യമായ ധാരണയിലെ മുന്നോട്ടുപോകൂ. ഗര്‍ഭാവസ്‌ഥയില്‍ കുഞ്ഞുങ്ങളെ കൈവിട്ടു കളഞ്ഞവരുണ്ട്. അത്തരം ദുരനുഭവം ഉണ്ടാകരുത്'. ഒരു മാതാവിന്റെ ഉത്തരാവദിത്തം നിറഞ്ഞ വാക്കുകള്‍ ഇങ്ങനെ പോകുന്നു. ഇപ്പോള്‍ ഹെര്‍ലോക് കാത്തിരിക്കുകയാണ്. താന്‍ ജന്മം നല്‍കുന്ന എന്നാല്‍ തന്റേതല്ലാത്ത ഇരട്ടക്കുട്ടികള്‍ക്കായി.
from kerala news edited
via IFTTT