121

Powered By Blogger

Wednesday, 18 March 2015

സ്ത്രീകളുടെ പേരില്‍ റേഷന്‍ കാര്‍ഡ് ഇസ്ലാം വിരുദ്ധമെന്ന് ഫത്‌വ









Story Dated: Wednesday, March 18, 2015 02:55



mangalam malayalam online newspaper

ബറേലി: കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഉത്തര്‍പ്രദേശിലെ ഒരു മുസ്ലീം സംഘടനയുടെ ഫത്‌വ. സ്ത്രീകളുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നത് ഇസ്ലാം വിരുദ്ധമാണെന്ന് ആല ഹസ്രത്ത് ദര്‍ഗയിലെ സുന്നി ബറേല്‍വി മര്‍ക്കസ് ഫത്‌വ പുറപ്പെടുവിച്ചു. റേഷന്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ നിന്നു വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും ഫത്‌വയില്‍ പറയുന്നു. സ്ത്രീകളെ കുടുംബത്തിന്റെ നാഥരായി മാറ്റുന്നതാണ് സംഘടനയെ പ്രകോപിപ്പിച്ചതെന്ന് കുരുതുന്നു.


റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുതെന്ന് അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മര്‍ക്കസ് മേധാവി മുഫ്തി മുഹമ്മദ് സലീം നൂറി പറഞ്ഞു. സ്ത്രീകളുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനും ഇസ്ലാമിക നിയമത്തിനും എതിരാണ്. ഭാരതത്തിന്റെയും ഇസ്ലാമിന്റെയും സംസ്‌കാരമനുസരിച്ച് പുരുഷനാണ് കുടുംബനാഥന്‍. കുടുംബത്തിന് സ്വര്‍ഗീയാന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്ത്രീകളുടെ ഉത്തരവാദിത്തമെന്ന് നൂറി പറഞ്ഞു.


നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് മതമേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിക്കുമെന്നും നൂറി പറഞ്ഞു.










from kerala news edited

via IFTTT