Story Dated: Wednesday, March 18, 2015 03:09
തിരുവനന്തപുരം: പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുമാരപുരം ഉഭരോമ ഫാന്‍സി സ്‌റ്റോര്‍ ഉടമ കുമാരപുരം പൂന്തീറോഡ് പുത്തന്‍വിള വീട്ടില്‍ ഉത്തമനെ (62) കോടതി റിമാന്‍ഡ് ചെയ്‌തു. പ്രതിക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.
ഓട്ടോഗ്രാഫ് ഡയറി വാങ്ങാനാണ് കുട്ടി പ്രതിയുടെ കടയിലെത്തിയത്. പ്രതി കുട്ടിയെ കടയ്‌ക്കുള്ളിലേക്ക് വിളിച്ചുകയറ്റിയാണ് ലൈംഗിക അതിക്രമത്തിനു ഇരയാക്കിയത്. കുതറിമാറിയ കുട്ടിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചത്. മെഡിക്കല്‍ കോളജ് സബ് ഇന്‍സ്‌പെക്‌ടര്‍ കെ.വിക്രമന്‍, ക്രൈം എസ്.ഐ. ആഞ്ചലോസ്, എ.എസ്.ഐ: അശോകന്‍, സി.പി.ഒ ജയശങ്കര്‍ എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പിതാവിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.
from kerala news edited
via IFTTT