121

Powered By Blogger

Wednesday, 18 March 2015

സദാചാര പോലിസ്‌ അക്രമം; കോളേജ്‌ ടൂര്‍ സംഘത്തിന്റെ യാത്ര ഉപേക്ഷിച്ചു











Story Dated: Monday, March 16, 2015 01:04


മംഗളൂരു: പഠനയാത്രക്കായി ബംഗളൂരുവിലേക്ക്‌ പുറപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘത്തെ സദാചാര പോലീസ്‌ ചമഞ്ഞ്‌ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ്‌ സംഭവം.


മുഡിപ്പൂ ഗവ. ഫസ്‌റ്റ് ഗ്രേഡ്‌ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിനെയാണ്‌ പ്രവര്‍ത്തകര്‍ തടഞ്ഞത്‌. വ്യത്യസ്‌ത മതസ്‌തരായ ആകുട്ടികളും പെകുട്ടികളും ഒരുമിച്ച്‌ യാത്ര ചെയ്യുന്നുണ്ടെന്നാരോപിച്ചാണ്‌ പ്രവര്‍ത്തകര്‍ വാക്കേറ്റം തുടങ്ങിയത്‌. പ്രശ്‌നം സംഘര്‍ഷത്തിലെത്തിയപ്പോള്‍ പോലീസ്‌ ഇടപെട്ട്‌ യാത്ര അവസാനിപ്പിക്കുകയായിരുന്നു.


പെകുട്ടികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വീട്ടിലേക്ക്‌ അയക്കുകയും ആകുട്ടികളെ സ്‌കൂളില്‍ തന്നെ താമസിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതരുമായി പ്രവര്‍ത്തര്‍ വീണ്ടും വാക്കേറ്റത്തിനെത്തുകയും ചിലര്‍ ബസിന്‌ കല്ലെറിയുകയുമായിരുന്നു. പോലീസ്‌ ലാത്തി വീശി അക്രമികളെ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചിതറിയോടിയ അക്രമികള്‍ അടുത്തുള്ള ആരാധനാലയത്തിന്‌ നേരെയും കല്ലെറിഞ്ഞു. കണ്ണില്‍ കണ്ട മൂന്ന്‌ വാഹനങ്ങള്‍ തകര്‍ത്തു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ കുത്തിപ്പരിക്കേല്‍പിക്കകയുംചെയ്‌തു. കൂടുതല്‍ പോലീസ്‌ എത്തിയാണ്‌ പ്രശനം പരിഹരിച്ചത്‌.










from kerala news edited

via IFTTT