ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് മെര്‍സ് രോഗത്തിനെതിരെ കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍
Posted on: 18 Mar 2015
മെര്‍സ് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാ മുന്‍കരുതലുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുമയ്ക്കും തുമ്മലിനും ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. കണ്ണ്്, മൂക്ക്, വായ തുടങ്ങിയവ കൈകൊണ്ട് സ്പര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. രോഗബാധിതരുമായും അവരുപയോഗിക്കുന്ന സാധനങ്ങളുമായും കഴിയുന്നതും ബന്ധപ്പെടാതിരിക്കുന്നതാണ് നല്ലത്. പൊതുസ്ഥലങ്ങളില്‍ മൂക്കും വായയും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം. വ്യക്തിശുചിത്വം പാലിക്കണം. ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. തിളപ്പിക്കാതെ ഒട്ടകപ്പാലോ നന്നായി വേവിക്കാതെ ഒട്ടകങ്ങളുടെ ഇറച്ചിയോ ഭക്ഷിക്കരുത് എന്നിവയാണ് മെര്‍സ് രോഗം തടയുന്നതിനുള്ള പ്രധാന സുരക്ഷാ ബോധവത്കരണം.
തീര്‍ത്ഥാടകര്‍ക്ക് മെനെഞ്ചൈറ്റിസിനെതിരെയുള്ള കുത്തിവെപ്പ് 1988 മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. തീര്‍ത്ഥാടനത്തിന് 10 ദിവസത്തിന് മുമ്പ് കുത്തിവെപ്പ് എടുക്കണം. കുത്തിവെപ്പുകള്‍ കൃത്യമായി എടുത്തിട്ടുണ്ടോയെന്നറിയാന്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യകാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ സൗദിയില്‍ കര്‍ശന പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കും.
from kerala news edited
via IFTTT