Story Dated: Wednesday, March 18, 2015 02:04
പട്‌ന: സഹോദരിയായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന 21കാരിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അല്‍ക്ക എന്ന പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയൊണ് സഹോദരിയും രണ്ടാം വഷ ബിരുദ വിദ്യാര്‍ത്ഥിയുമായ പ്രിയങ്ക കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ വിവാഹം നടത്താന്‍ അല്‍ക്ക മാതാപിതാക്കളെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
പട്‌ന മനോഹര്‍ കച്ചുവാര പ്രദേശത്ത് ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. തിങ്കളാഴ്‌ച നേരം പുലര്‍ന്നിട്ടും ഇവര്‍ താമസിച്ചിരുന്ന വീടിന്റെ വാതില്‍ തുറന്നില്ല. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അല്‍ക്കയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പുറത്തു നിന്നും ഒരുസംഘം അക്രമികള്‍ വീട്ടില്‍ കയറി കുട്ടിയെ കൊന്നതാണെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവസമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ചാണ് ഉറങ്ങാന്‍ പോയത് എന്നാല്‍ ആരാണ് അല്‍ക്കയെ കൊന്നതെന്ന് അറിയില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍ അയല്‍വാസികള്‍ അല്‍ക്കയെ കണ്ടെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയിട്ടിരുന്നത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ സഹോദരിയായ പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പ്രിയങ്കയുടെ വിവാഹം നടത്തണമെന്ന് അല്‍ക്ക മാതാപിതാക്കളെ നിര്‍ബന്ധിച്ചിരുന്നു. ഞായറാഴ്‌ച ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇരുവരും ഇതിനെചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് അല്‍ക്കയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രിയങ്ക സമ്മതിച്ചതായി പോലീസ് പറഞ്ഞു.
from kerala news edited
via IFTTT