Story Dated: Wednesday, March 18, 2015 03:08
കൊല്ലം: ചുംബനസമരം വേണമോ.. വേണ്ടയോ..? ഹാസ്യാവിഷ്‌കാരത്തില്‍ മോണോആക്‌ട് അവതരിപ്പിച്ചു ശ്യാംമോഹന്‍ ഇത്തവണയും ഒന്നാമനായി. സദാചാര പോലീസിനേയും തുടര്‍ന്നു പ്രാകൃത സമരരീതിയായ ചുംബനസമരം നടത്തിയതുമൊക്കെ തനിമയോടെ രംഗത്ത് അവതരിപ്പിച്ചാണു കഴിഞ്ഞവര്‍ഷത്തെ വിജയി കൂടിയായ ശ്യാം താരമായത്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസിലിയോസ് എന്‍ജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണു ശ്യാം.
വട്ടിയൂര്‍കാവ് തൊഴുവന്‍കാട് ഉത്രാടത്തില്‍ മോഹനന്‍പിള്ളയുടേയും സ്‌കൂള്‍ അധ്യാപിക സുധിനയുടേയും മകനാണ്. സ്‌കിറ്റ്, കേരളനടനം, നാടന്‍പാട്ട്, ക്ലേ മോഡല്‍ എന്നിവയില്‍ ശ്യാം മത്സരിക്കുന്നുണ്ട്. നാലാം ക്ലാസ് മുതല്‍ മിമിക്രിയും മോണോആക്‌ടും പഠനം ആരംഭിക്കുകയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി വിജയിയാകുകയും ചെയ്‌തിരുന്ന ഈ യുവകലാകാരന് ഇത്തവണ കലാപ്രതിഭ പട്ടമാണു ലക്ഷ്യം.
from kerala news edited
via IFTTT