Story Dated: Wednesday, March 18, 2015 03:09
പാറശാല: നിയമസഭയില്‍ വനിതാ അംഗത്തെ കൈയേറ്റം ചെയ്‌തുവെന്നാരോപിച്ച് പാറശാല എം.എല്‍.എ. എ.ടി. ജോര്‍ജിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിപക്ഷ എം.എല്‍.എ, കെ.കെ. ലതികയെ എ.ടി. ജോര്‍ജ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ. പാറശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിന് പ്രതിഷേധം നടന്നത്.
പ്രതിഷേധക്കാരെ പാറശാല പോലീസ് പഞ്ചായത്ത് ഓഫീസിനു സമീപം തടഞ്ഞു. പാറശാല പോലീസ് തീര്‍ത്ത ബാരിക്കേഡിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ ബാരിക്കേഡിനു മറുവശം എം.എല്‍.എ. എ.ടി.ജോര്‍ജിന് അഭിവാദ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി. ഇവര്‍ ബാരിക്കേഡ് പിന്നിട്ടതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പിരിഞ്ഞുപോയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും കൈയാങ്കളിയുമുണ്ടായി. ഇന്നലെ ഇവിടെ ഉണ്ടായ സംഭവങ്ങള്‍ പാറശാല പോലീസിന്റെ ഭാഗത്തുവന്ന വീഴ്‌ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
from kerala news edited
via IFTTT