Story Dated: Wednesday, March 18, 2015 06:26
ബര്‍ദ്വാന്‍: പശ്‌ചിമ ബംഗാളിലെ കത്‌വയിലുള്ള ആശ്രമത്തിന് സമീപം വിവസ്‌ത്രയായ നിലയില്‍ 75കാരിയുടെ മൃതദേഹം കണ്ടെത്തി. വൃദ്ധ പീഡനത്തിന് ഇരയായതായാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച 73കാരിയായ കന്യാസ്‌ത്രീ സംസ്‌ഥാനത്ത് പീഡനത്തിന് ഇരയായതിന് പിറകെയാണ് സമാന പ്രായമുള്ള മറ്റൊരു വൃദ്ധയ്‌ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
അത്‌വയിലെ ചരന്ദാസ് ആശ്രമത്തിലെ അന്തേവാസിയായ വൃദ്ധയാണ് കൊല്ലപ്പെട്ടത്. വിവസ്‌ത്രയായി കണ്ട ഇവരുടെ മൃതദേഹത്തിന് അരികില്‍ നിന്നും പുരുഷന്മാരുടെ രണ്ട് അടിവസ്‌ത്രങ്ങളും ഒരു ലാമ്പും പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഒരു ജോഡി ചെരുപ്പും പോലീസ് കണ്ടെടുത്ത്. ഈ തെളിവുകളാണ് വൃദ്ധ ക്രൂരമായി പീഡീപ്പിക്കപ്പെട്ടെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്.
ആശ്രമത്തില്‍ മാര്‍ച്ച് 16ന് നടന്ന 'ഗോപിനാഥ് മേള'യില്‍ വൃദ്ധ പങ്കെടുത്തിരുന്നു. ഇതുകൊണ്ടുതന്നെ വൃദ്ധയുടെ കൊലപാതകത്തില്‍ ആശ്രമത്തിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ആശ്രമം ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്‌റ്റ് ചെയ്‌തതാതി പോലീസ് അറിയിച്ചു. മൃതശരീരം പോസ്‌റ്റുമോര്‍ട്ടത്തിനയച്ചു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ 73കാരിയായ കന്യാസ്‌ത്രീ പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല.
from kerala news edited
via IFTTT