Story Dated: Wednesday, March 18, 2015 03:18
നാദാപുരം: നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ ഒന്നാം പ്രതിയ്‌ക്ക് 17.5 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. കേസില്‍ ഒന്നാം പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ തെയ്യമ്പാട്ടില്‍ ഇസ്‌മയിലിന്റെ കുടുംബത്തിനാണ് 17.5 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്ന് നാദാപുരത്തുണ്ടായ സംഘര്‍ഷത്തില്‍ ഇസ്‌മയിലിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് നഷ്‌ടപരിഹാരമായാണ് സര്‍ക്കാര്‍ ഭീമമായ തുക നല്‍കാന്‍ നീക്കം നടക്കുന്നത്.
സംഘര്‍ഷത്തില്‍ ഇസ്‌മയിലിന്റെ വീടിന് ഒരു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് റവന്യൂ അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് മറികടന്നാണ് ഒന്നാം പ്രതിയുടെ കുടുംബത്തിന് 17.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രി എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമിതിയാണ് നഷ്‌ടപരിഹാരത്തുക നിശ്‌ചയിച്ചത്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് മറികടന്ന് ഈ തീരുമാനമെടുത്തതിന് പിന്നില്‍ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദമാണെന്നും ആക്ഷേപമുണ്ട്. കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്.
അതേസമയം കൊലക്കേസില്‍ ഒന്നാം പ്രതിയായ ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിന് 17.5 ലക്ഷം രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എം.എല്‍.എമാരായ കെ.കെ ലതികയും ഇ.കെ വിജയനും രംഗത്ത് വന്നിട്ടുണ്ട്. കളക്‌ടര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്.
from kerala news edited
via IFTTT