Story Dated: Wednesday, March 18, 2015 03:09
വടക്കാഞ്ചേരി: പാര്‍ളിക്കാട് പട്ടിച്ചിറക്കാവ് ഭഗവതി ക്ഷേത്രം ശ്രീകോവിലിനു മുന്നില്‍ നിന്നിരുന്ന ഭീമന് ആല്‍മരം നിലംപതിച്ചു. കടയുടെ നേരെ മുകളിലായി മുറിഞ്ഞുവീഴുകയായിരുന്നു. 75 വര്‍ഷത്തോളം പഴക്കം വരുന്നതാണ് ആല്‍മരം. സമീപത്ത് തൊഴിലുറപ്പ് തൊഴിലാളികളായി 50 ഓളം പേര് പണിയെടുത്തുകൊണ്ടിരുന്നു. ശബ്ദംകേട്ട് മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് മരം തകര്‍ന്നത്.
from kerala news edited
via IFTTT