ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ച് വീണ്ടും പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് ഇതേക്കുറിച്ച് വീണ്ടും പ്രതികരിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമാണെന്ന് ട്രംപ് പറഞഞു. . ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ തയ്യാറാണെന്ന് നിര്‍ദ്ദേശം അദ്ദേഹം ആവര്‍ത്തിച്ചു.
ചൈനയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മൂഡിലല്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.
' നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഒരു ജന്റില്‍മാനാണ്.' ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമാണ്. 140 കോടി ജനങ്ങളും ശക്തമായ സൈനിക സംവിധാനവുമുള്ള രാജ്യങ്ങളാണ് രണ്ടും. ' ട്രംപ് പറഞ്ഞു.
"ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നു. ചൈനയുമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ഒട്ടും നല്ല മൂഡിലല്ല" ട്രംപ് പറഞ്ഞു.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന വാഗ്ദാനം വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ട്രംപ് ആദ്യം പറഞ്ഞത്.
പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ഇന്ത്യയും ചൈനയും കരുതുകയാണെങ്കില്‍ അതിന് തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ഇടപെട്ടു കൊണ്ടിരിക്കുകായാണെന്നായിരുന്നു ട്രംപിന്റെ സഹായ വാഗ്ദാനത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം. നേരത്തെ കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനും ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഇന്ത്യ തള്ളി കളയുകയായിരുന്നു.
ട്രംപിന്റെ സഹായ വാഗ്ദാനത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന ലേഖനത്തില്‍ ഇരു രാഷട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹരിക്കുമെന്നാണ് വ്യക്തമാക്കിയത്. പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംവിധാനങ്ങള്‍ ഉണ്ടെന്നും ചൈനീസ് വിദേശ കാര്യ വക്താവും പ്രതികരിച്ചിരുന്നു. പരസ്പരം അവിശ്വാസം വളര്‍ത്തേണ്ട സാഹചര്യം ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇല്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന സൈനിക നീക്കം ശക്തമാക്കിയതാണ് സംഘര്‍ഷ സമാനമായ സാഹചര്യം ഉണ്ടാക്കിയത്.
* This article was originally published here