Story Dated: Thursday, January 22, 2015 05:53
കണ്ണൂര്‍ : ജാമ്യത്തിലിറങ്ങി മുങ്ങിയ അന്തര്‍ സംസ്‌ഥാന മോഷ്‌ടാവ് വിഗ്രഹം തങ്കച്ചന്‍ കണ്ണൂരില്‍ പിടിയില്‍. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലായി 200 ലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഇയാള്‍ 1997 ലാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്. തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
തളിപ്പറമ്പിലും പരിസരങ്ങളിലുമായി കഴിഞ്ഞ കുറേ മാസങ്ങളായി നടക്കുന്ന കവര്‍ച്ചകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് വിഗ്രഹം തങ്കച്ചന്‍ പിടിയിലായത്. തളിപ്പറമ്പില്‍ ഒരു സ്വകാര്യ വ്യക്‌തിയുടെ എസ്‌റ്റേറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‌തുവരികയായിരുന്ന ഇയാള്‍ രാത്രി സമയങ്ങളില്‍ കവര്‍ച്ച നടത്തി വരികയായിരുന്നു. ക്ഷേത്രങ്ങളില്‍ നിന്നും വിഗ്രഹവും ഭണ്ഡാരവും മോഷ്‌ടിക്കുന്ന പതിവു രീതിയെ തുടര്‍ന്നാണ് ഇയാള്‍ക്ക് വിഗ്രഹം തങ്കച്ചന്‍ എന്ന പേരുവീണത്.
സമീപ പ്രദേശങ്ങളില്‍ അടുത്തിടെ നടന്ന കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് തിരിച്ചറിഞ്ഞു.
from kerala news edited
via IFTTT