Story Dated: Friday, January 23, 2015 01:39
കാസര്‍കോട് : ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വധിക്കുമെന്ന് വാട്‌സ് ആപ്പില്‍ ഭീഷണി. ഒരു മിനിട്ട് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശമാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുന്നത്.
'സുരേന്ദ്രനെ വധിക്കാനായി ദുബൈയില്‍ നിന്നും ഞങ്ങള്‍ പുറപ്പെടുന്നു' എന്ന് പറയുന്ന സന്ദേശത്തില്‍, അടുത്തിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികാരം ചെയ്യാന്‍ ജില്ലയിലുള്ളവര്‍ക്ക് കഴിഞ്ഞില്ലെന്നും അതിനാലാണ് ഞങ്ങള്‍ വരുന്നതെന്നും വ്യക്‌തമാക്കുന്നുണ്ട്. ആദ്യം സുരേന്ദ്രനെയും പിന്നീട് കേസില്‍ പ്രതിയായ ഒരാളെയും വധിക്കുമെന്നാണ് മുന്നറിയിപ്പ്. 'ഞങ്ങള്‍ പുറപ്പെടുകയാണെന്നും കാസര്‍കോടുകാര്‍ കാത്തിരിക്കണമെന്നും' പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.
സുരേന്ദ്രനെതിരെയുള്ള വാട്‌സ് ആപ്പ് ഭീഷണി പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍ സുനില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് എസ്.പി തോംസണ്‍ ജോസ് പറഞ്ഞു.
from kerala news edited
via IFTTT