121

Powered By Blogger

Friday, 23 January 2015

പാഞ്ചജന്യം ചലചിത്രമേളയ്‌ക്ക് ഇന്ന്‌ തുടക്കമാകും











Story Dated: Friday, January 23, 2015 02:27


ചിറ്റൂര്‍: എട്ടാമത്‌ പാഞ്ചജന്യം അന്താരാഷ്‌ട്രാ ചലചിത്രമേളയ്‌ക്ക് ഇന്ന്‌ തുടക്കമാകും. ചിറ്റൂര്‍ ചിത്രാഞ്‌ജലി തിയറ്ററില്‍ 29 വരെയാണ്‌ മേള. പ്രമുഖ ദളിത്‌ സാമൂഹ്യ പ്രവര്‍ത്തകയും ചെങ്ങറ സമരനായികയുമായ സെലീന പ്രാക്കാനം ഉദ്‌ഘാടനം ചെയ്യും. പ്രശസ്‌ത സംവിധായകന്‍ ബിജു പങ്കെടുക്കും. ഇദ്ദേഹം സംവിധാനം ചെയ്‌ത പേരറിയാത്തവരാണ്‌ ഉദ്‌ഘാടന ചിത്രം. 28 ഫീച്ചര്‍ സിനിമകള്‍, 10 ഡോക്യുമെന്ററികള്‍, 12 ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടെ മേളയില്‍ 50 പ്രദര്‍ശനങ്ങളുണ്ടാകും. ചലചിത്ര സാമൂഹ്യ വിഷയങ്ങളെ ആസ്‌പദമാക്കി എല്ലാ ദിവസവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ചലചിത്രമേളയോടനുബന്ധിച്ച്‌ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിലെ 36 എന്‍ട്രികളില്‍ നിന്ന്‌ മീരാന്‍ഷാ നായിക്‌ സംവിധാനംചെയ്‌ത കൊങ്കിണി ചിത്രം റാം ഒന്നാമതായി. പാലക്കാട്ടുകാരനായ നിസാം അസഫ്‌ സംവിധാനം ചെയ്‌ത ലാബിരിന്ത്‌ രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി. സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രത്യേക പ്രദര്‍ശനം നടത്തുന്നതിനൊടൊപ്പം കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പകുതി നിരക്കില്‍ ഡെലിഗേറ്റ്‌ പാസ്‌ ലഭ്യമാക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്‍വീനര്‍ സി. രൂപേഷ്‌, സി.എസ്‌. മധുസൂദനന്‍, എസ്‌. രമേഷ്‌, വി. കൃഷ്‌ണനുണ്ണി, പി. രാധാകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT