121

Powered By Blogger

Friday, 23 January 2015

കുറ്റം തെളിഞ്ഞിട്ടും നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന്‌











Story Dated: Friday, January 23, 2015 02:25


മലപ്പുറം: ഗുരുതര ചികിത്സാപ്പിഴവ്‌ വരുത്തിയ പെരിന്തല്‍മണ്ണ താലൂക്ക്‌ ആശുപത്രിയിലെ രണ്ടുനഴ്‌സുമാര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതി. പെരിന്തല്‍മണ്ണ സ്വദേശിനി പി.ജേഷ്‌മയാണു പരാതിക്കാരി. 2013 ഒകേ്‌ടാബര്‍ 22നു സിസേറിയനിലൂടെ രണ്ടാമത്തെ കുഞ്ഞിന്‌ ജന്മമേകിയ ജേഷ്‌മ വന്ധീകരണ ശസ്‌ത്രക്രി യയും നടത്തിയിരുന്നു. സുഖംപ്രാപിച്ചുവരുന്നതിനിടെ നഴ്‌സുമാരുടെ അലംഭാവം മൂലം നാല്‌ ഇഞ്ചക്ഷനുകള്‍ ഒരുമിച്ചടിച്ചു. മൂന്ന്‌ മുതല്‍ അഞ്ച്‌ മിനിറ്റുവരെ ഇടവേളകള്‍ നല്‍കേണ്ട ഇഞ്ചക്ഷനുകളാണിത്‌. ഇതുപാലിക്കപ്പെടാതിരുന്നപ്പോള്‍ ബി.പി കൂടി അബോധാവസ്‌ഥയിലായി. ദിവസങ്ങളോളം ഗുരുതരാവസ്‌ഥയില്‍ സ്വകാര്യ ആശിപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നതായി രേഷ്‌മ പറയുന്നു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്നാണ്‌ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയത്‌. ഒമ്പത്‌ ദിവസത്തോളം രോഗിയുടെ അവസ്‌ഥയെ കുറിച്ചു ഒന്നും പറയാന്‍ ഡോക്‌ടര്‍മാര്‍ക്ക്‌ സാധിച്ചില്ലെന്നും ചികിത്സയ്‌ക്ക് മാത്രമായി മൂന്ന്‌ ലക്ഷം രൂപ ചിലവായതായി രേഷ്‌മയുടെ ബന്ധുക്കള്‍ പറയുന്നു. ഡോക്‌ടര്‍ മരുന്ന്‌ മാറികുറിച്ചതാവാം കാരണമെന്നാണ്‌ ആദ്യം കരുതിയത്‌. പിന്നീടാണ്‌ ഇഞ്ചക്ഷന്‍ നല്‍കേണ്ട രീതിയെ കുറിച്ചും ഇതില്‍ നേഴ്‌സുമാരുടെ കടുത്ത അലംഭാവവും തിരിച്ചറിഞ്ഞത്‌. ആരോഗ്യവകുപ്പിന്‌ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഡി.എം.ഒ അന്വേഷണം നടത്തിയെങ്കിലും ഇത്‌ തൃപ്‌തികരമല്ലായിരുന്നു. തുടര്‍ന്ന്‌ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ്‌ മന്ത്രി എന്നിവര്‍ക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ അന്വേഷണം നടത്തിയത്‌. റിപ്പോര്‍ട്ടില്‍ നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന്‌ ശുപാര്‍ഷ ചെയ്‌തിട്ടുണ്ടെങ്കിലും പ്രമുഖ രാഷ്ര്‌ടീയ പാര്‍ട്ടിയുടെ പിന്‍ബലമുള്ള ഇവര്‍ക്കെതിരെ ആറുമാസമായിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ല. ആരോഗ്യമന്ത്രിയ്‌ക്ക് വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ അയച്ചിട്ടും നടപടിയെടുത്തില്ലെന്നും ചികിത്സാപിഴവിവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സി.കെ.മണികണ്‌ഠന്‍, കെ.വാസന്‍, എ. സുഭാഷ്‌ എന്നിവരും പങ്കെടുത്തു.










from kerala news edited

via IFTTT