121

Powered By Blogger

Friday, 23 January 2015

ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റം








ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റം


Posted on: 24 Jan 2015


ജയലളിതയുടെ അപ്പീലില്‍ വാദം തുടരുന്നു

ബെംഗളൂരു:


ജയലളിതയുടെ അപ്പീലിന്മേലുള്ള വാദത്തിനിടെ വെള്ളിയാഴ്ച ഡി.എം.കെ.യുടെ അഭിഭാഷകന്‍ ശരവണനും പ്രത്യേക പബ്ലൂക് പ്രോസിക്യൂട്ടര്‍ (എസ്.പി.പി.) ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റമുണ്ടായി. എസ്.പി.പി.യായി തുടരാന്‍ സിങ്ങിനുള്ള ആധികാരികതയെ ശരവണന്‍ ചോദ്യംചെയ്തതാണ് കാരണം.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്ക്കും മറ്റു മൂന്നുപേര്‍ക്കും സപ്തംബര്‍ 27-ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷവിധിച്ചിരുന്നു. അതിനെത്തുടര്‍ന്നുള്ള അപ്പീലാണ് കര്‍ണാടക ഹൈക്കോടതിയിലെ പ്രത്യേകെബഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുന്നത്.

ജയലളിതയുടെ വരുമാനവും ചെലവും കാണിക്കുന്ന പട്ടിക ഹാജരാക്കാന്‍ അവരുടെ അഭിഭാഷകനായ എല്‍. നാഗേശ്വര്‍ റാവുവിനോട് കഴിഞ്ഞദിവസം ജസ്റ്റിസ് കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച റാവു അത് സമര്‍പ്പിച്ചു.

ജയലളിത സമര്‍പ്പിച്ച കണക്കില്‍ അധികമുള്ളത് 95 ലക്ഷവും തമിഴ്‌നാട്ടിലെ വിജിലന്‍സ് അഴിമതിവിരുദ്ധവകുപ്പ് (ഡി.വി.എ.സി.) സമര്‍പ്പിച്ച കണക്കില്‍ അധികമായി 66 കോടിയുമാണുള്ളത്. ഈ വ്യത്യാസം വിശദമാക്കാന്‍ ഭവാനി സിങ്ങിനോട് ജസ്റ്റിസ് കുമാരസ്വാമി ആവശ്യപ്പെട്ടു.

ഡി.വി.എ.സി. അന്വേഷണത്തിലൂടെ ഈ 66 കോടിയില്‍ എത്തിയതാണെന്ന് സിങ് മറുപടി പറഞ്ഞു. ഡി.വി.എ.സി.യുടെ പ്രതിനിധി ഹാജരുണ്ടോയെന്ന് അപ്പോള്‍ ജഡ്ജി ചോദിക്കുകയും ആ വകുപ്പിന്റെ അഭിഭാഷകന്‍ സംബന്ധം എഴുന്നേല്ക്കുകയും ചെയ്തു. സംബന്ധമല്ല, എന്‍. നല്ലമ്മ നായിഡു എന്ന ഓഫീസറാണ് അന്വേഷണം നടത്തിയതെന്ന് ഡി.എം.കെ. നേതാവ് അന്‍പഴകന്റെ അഭിഭാഷകനായ ശരവണന്‍ അപ്പോള്‍ പറഞ്ഞു.

'താങ്കള്‍ അത് പറയേണ്ട; അതേപ്പറ്റി എന്റെ വാദത്തിനൊടുവില്‍ ഞാന്‍ പറയാം' -ഭവാനി സിങ് പറഞ്ഞു.

ബഹുമാനപ്പെട്ട ബഞ്ചിനുമുന്നില്‍ ഹാജരാകാന്‍ സിങ്ങിനെ ആര് അധികാരപ്പെടുത്തിയെന്നു ശരവണന്‍ ചോദിച്ചു.

തുടര്‍ന്ന് സിങ്ങും ശരവണനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജസ്റ്റിസ് കുമാരസ്വാമി ഇടപെട്ടു. സിങ്ങിന്റെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍, അദ്ദേഹത്തിനെതിരെ ശരവണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയാണുവേണ്ടതെന്ന് ജഡ്ജി പറഞ്ഞു.

അപ്പീല്‍ വാദത്തില്‍ക്കൂടി സിങ് എസ്.പി.പി.യായി തുടരുന്നതിനെതിരെ അന്‍പഴകന്‍ സമര്‍പ്പിച്ച ഹര്‍ജി ഈയിടെ തള്ളിപ്പോയിരുന്നു. എസ്.പി.പി. നിയമനനടപടിയുടെ വിശദീകരണം വേണമെങ്കില്‍, അന്‍പഴകനും കര്‍ണാടക സര്‍ക്കാറിനും സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി ജഡ്ജി ആനന്ദ് ബൈരറെഡ്ഡി അന്ന് നിര്‍ദേശിച്ചത്.










from kerala news edited

via IFTTT

Related Posts:

  • ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി ചുമതലയേറ്റു. ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് യാത്രയയപ്പ്‌ ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി ചുമതലയേറ്റു. ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് യാത്രയയപ്പ്‌Posted on: 02 Feb 2015 മാഞ്ചസ്റ്റര്‍: ഷ്രൂഷ്ബറി രൂപതയിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കുവാന്‍ നിയുക്തനായ ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി മാഞ… Read More
  • മുസരിസ് വ്യൂസ് പ്രകാശനം ചെയ്തു മുസരിസ് വ്യൂസ് പ്രകാശനം ചെയ്തുPosted on: 02 Feb 2015 ദുബായ്: ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയ അഷ്‌റഫ് താമരശ്ശേരിയെ അനുമോദിച്ചു പുറത്തിറക്കിയ 'മുസരിസ് വ്യൂസ്' ഡോ… Read More
  • ചരമം - മട്ടക്കല്‍ സി. ഏബ്രഹാം (ഫിലഡല്‍ഫിയ) ചരമം - മട്ടക്കല്‍ സി. ഏബ്രഹാം (ഫിലഡല്‍ഫിയ)Posted on: 02 Feb 2015 ഫിലാഡല്‍ഫിയ: മട്ടക്കല്‍ സി. ഏബ്രഹാം (73) അന്തരിച്ചു. ബഥേല്‍ മാര്‍ത്തോമാ പള്ളി ഇടവകാംഗമായിരുന്നു. ഭാര്യ: അന്നമ്മ ഏബ്രഹാം. മക്കള്‍: അനില്‍, എബി (ഭോപ്പാല്‍)… Read More
  • ചരമം - ഡോ.രാമന്‍ മാരാര്‍ (മെല്‍ബണ്‍) ചരമം - ഡോ.രാമന്‍ മാരാര്‍ (മെല്‍ബണ്‍)Posted on: 02 Feb 2015 മെല്‍ബണ്‍: മെല്‍ബണിലെ ആദ്യകാലമലയാളിയും മലയാളി അസോസിയേഷന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെയും സ്ഥാപകരില്‍ ഒരാളായ ഡോ.രാമന്‍ മാരാര്‍ (87) അന്തരിച്ചു. എ… Read More
  • കുവൈത്തില്‍ ആശ്രിതവിസയില്‍ ഇളവ് വരുന്നു കുവൈത്തില്‍ ആശ്രിതവിസയില്‍ ഇളവ് വരുന്നുPosted on: 02 Feb 2015 ്കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ആശ്രിതവിസ അനുവദിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് കുടിയേറ്റവിഭാഗം. വിദേശികളുടെ കുടുംബത്തെയും മാതാപിതാക്കള… Read More