121

Powered By Blogger

Friday, 23 January 2015

2014-നിവിന്‍ പോളിയുടെ വര്‍ഷം









സിനിമയുടെ വാര്‍ഷിക കണക്കെടുപ്പ് നടത്തുമ്പോള്‍ 2014 ലെ താരം നിവിന്‍ പോളി തന്നെ. കഴിഞ്ഞ വര്‍ഷം അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയമാക്കിയതിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കുമില്ല. 1983, ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ഡേയ്‌സ്, വിക്രമാദിത്യന്‍ എന്നിവയാണ് നിവിന്റേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇതില്‍ 1983 ഉം ബാംഗ്ലൂര്‍ഡേയ്‌സും വന്‍ വിജയങ്ങളായി. ഓംശാന്തി ഓശാന, വിക്രമാദിത്യന്‍ എന്നിവ നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്ത് ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു.

'1983' വിഷയം ക്രിക്കറ്റാണെങ്കിലും അത് മലയാളിക്ക് സ്വന്തം തന്നെ. തനിക്കാവാന്‍ കഴിയാത്തത് തന്റെ മകനെക്കൊണ്ട് നിവര്‍ത്തിക്കുക എന്ന 'വിശ്വപൗരവിശ്വാസം' നിറവേറുന്ന ഒരു കഥാഗതി ആ ചിത്രത്തിന്റെ ദര്‍ശനത്തെ സാര്‍വലൗകികമാക്കി. നിവിന്‍ ഒരു നല്ല മലയാളി അച്ഛനായി നടത്തിയ പകര്‍ന്നാട്ടം '1983' എന്ന ചിത്രത്തിന്റെ ദേശസമഗ്രതയെ പൂര്‍ണമാക്കി.


'ഓംശാന്തി ഓശാന' ഒരു റൊമാന്റിക് കോമഡിയാണെങ്കിലും പ്രണയാഭ്യര്‍ഥനയെ തലതിരിച്ചിട്ട്, പെണ്ണിനെ ആണാക്കി നടത്തിയ ഒരു പരീക്ഷണമാണ്. വളരെ ഈസിയായി ഒഴുകുന്ന സംഭവപരമ്പരകളായിരുന്നു ആ ചിത്രത്തിന്റെ ആകര്‍ഷണം. മലയാളിയുടെ കുടുംബ ഘടനയ്ക്കകത്തുനിന്ന് കൊണ്ടുതന്നെ അതിനെ തമാശയാക്കുകയാണ് 'ഓം ശാന്തി ഓശാന'.


അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സാണ് കഴിഞ്ഞ വര്‍ഷത്തെ റിലീസുകളിലെ ഏറ്റവും വലിയ ഹിറ്റ്. യുവതാരസംഗമമായി മാറിയ സിനിമ യുവത ഏറ്റെടുത്തു. ദുല്‍കറും ഫഹദും ഉണ്ടെങ്കിലും നിവിന്റെ കുട്ടന്‍ എന്ന കഥാപാത്രം സിനിമയുടെ പ്രധാന ഹൈലൈറ്റായി. വിക്രമാദിത്യനിലേക്കെത്തുമ്പോള്‍ ദുല്‍കറും ഉണ്ണി മുകുന്ദനും നായകരായി തിളങ്ങുമ്പോഴും അതിഥി വേഷത്തില്‍ നിവിന്‍ സാന്നിധ്യമറിയിച്ചു.











from kerala news edited

via IFTTT

Related Posts:

  • യെന്നൈ അറിന്താല്‍ ടീസറെത്തി അജിത്തിന്റെ പുതിയ ചിത്രം 'യെന്നൈ അറിന്താലി'ന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധര്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ തല ചിത്രത്തിനായി കാത്തിരിക്കുന്നത്. അജിത്ത് മൂന്ന് വ്യത്യസ്ത ലുക്കില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്… Read More
  • മര്യാദരാമന്റെ അദ്ഭുതക്കൊട്ടാരം ഫോട്ടോ: വി.പി പ്രവീണ്‍കുമാര്‍പഴനിയില്‍നിന്ന് 20 കിലോമീറ്റര്‍ മാറി കണക്കംപട്ടിയില്‍ വിശാലമായ വയലില്‍ രണ്ടുമാസം കൊണ്ടൊരു കൊട്ടാരമുയര്‍ന്നു. ഗ്രാമവാസികള്‍ക്ക് അദ്ഭുതംപകര്‍ന്ന കാഴ്ച സിനിമാലോകത്തും സംസാരവിഷയമായി. കാരണം… Read More
  • ചലച്ചിത്രമേള: സമഗ്ര സംഭാവന ഇത്തവണ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക്‌ തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക് നല്‍കും. നിരവധി ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഇദ്ദേഹത്തെ നാലാം തവണയാണ് മേളയില്‍ ആ… Read More
  • ചലച്ചിത്രഭൂപടത്തില്‍ ഇത് ലെവിയാതന്മാരുടെ കാലം ആരാണ് ലെവിയാതന്‍? ജലത്തില്‍ വളരുന്ന സര്‍പ്പഭൂതം, ആത്മാവ് നഷ്ടപ്പെട്ട മനുഷ്യന്‍, നരകത്തിന്റെ കാവല്‍ക്കാരനും അവകാശിയും, വെറുപ്പിന്റെയും അസൂയയുടെയും ദൈവം, ദൈവത്തിന്റെ സൃഷ്ടികളെ ഭയപ്പെടുത്തി തിന്നൊടുക്കുന്ന സാത്താന്‍ - വ്യാഖ… Read More
  • ചലച്ചിത്രമേള: സിഗ്നേച്ചര്‍ ഫിലിം മൂന്നു വര്‍ഷമായി സഹോദരന്‍മാര്‍ക്ക് സ്വന്തം കാസര്‍കോട്: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.)യുടെ സിഗ്നേച്ചര്‍ ഫിലിം മൂന്നുവര്‍ഷമായി പാനൂര്‍ പാറാട് സ്വദേശികളായ സഹോദരര്‍ക്കു സ്വന്തം. ആദ്യതവണ ചേട്ടന്‍ സൂരജ് നേടിയപ്പോള്‍ കഴിഞ്ഞ തവണ അനിയന്‍ വിനീതും സം… Read More