Story Dated: Friday, January 23, 2015 01:58
കോഴിക്കോട് : ആര്‍.എം.പിയെ സി.പി.എമ്മിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പി. മോഹനന്റെ പ്രസ്താവനയെ പുശ്ചിച്ചു തള്ളുന്നുവെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. എത്ര വേഷം മാറിയാലും പി. മോഹനന്റെ കൈയ്യില്‍ പുരണ്ടിരിക്കുന്ന ടി.പിയുടെ ചോരക്കറ മായില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.
ടി.പി ചന്ദ്രശേഖരന്റെ ചോര പുരണ്ടവരുമായി യാതൊരു ഐക്യത്തിനും ഇല്ലെന്ന് ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനും വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയുടെ കസേര ഉറപ്പിക്കാനുള്ള പി. മോഹനന്റെ ശ്രമമാണ് നിലവിലെ ക്ഷണത്തിനു പിന്നില്‍. സി.പി.എമ്മിനോടുള്ള ആര്‍.എം.പിയുടെ നിലപാട് ടി.പി ജീവിച്ചിരിക്കേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹരിഹരന്‍ പറഞ്ഞു.
പാര്‍ട്ടി വിട്ടവരെല്ലാം തിരിച്ചു വരണമെന്നും തിരിച്ചു വന്നാല്‍ ആര്‍.എം.പി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പി. മോഹനന്‍ പറഞ്ഞിരുന്നു.
from kerala news edited
via IFTTT