Story Dated: Friday, January 23, 2015 02:09
മ്യൂണിക്: ജര്‍മ്മനിയുടെ ഇതിഹാസ ടെന്നീസ് താരം ബോറിസ് ബെക്കറിന്റെ വിവാദ പുത്രി പതിനാലാം വയസ്സില്‍ ഫാഷന്‍ റാമ്പില്‍. ബോറിസ് പിതൃത്വം നിഷേധിക്കുകയും പിന്നീട് ഡിഎന്‍എ പരിശോധനയില്‍ തെളിയുകയും ചെയ്‌ത പുത്രി അന്നാ എര്‍മാകോവയാണ് ബര്‍ലിനിലെ ഫാഷന്‍ റാമ്പില്‍ ചുവടു വെച്ചത്. പതിനാലാം വയസ്സില്‍ ബെര്‍ലിന്‍ ഫാഷന്‍ വീക്കിലായിരുന്നു അന്നയുടെ അരങ്ങേറ്റം.
ജര്‍മ്മന്‍ ഡിസൈനര്‍ റിയാനിക്ക് വേണ്ടിയായിരുന്നു അന്ന ചുവടു വെച്ചത്. കറുത്ത മിനിഡ്രസ്സില്‍ അരങ്ങേറ്റത്തില്‍ തന്നെ അന്ന താരമാകുകയും ചെയ്‌തു. മെഗാമോഡലിംഗ് ഏജന്‍സിയുമായി അടുത്തിടെ കരാര്‍ ഒപ്പുവെച്ച അന്ന അരങ്ങേറ്റത്തില്‍ തന്നെ അപാരമായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. യുവതികളായ മോഡലുകള്‍ പോലും അരങ്ങേറ്റ വാക്കില്‍ സമ്മര്‍ദ്ദത്തില്‍ അടിപ്പെടുമ്പോള്‍ യാതൊരു സംഭ്രമവും കൂടാതെയാണ് അന്ന ചുവടുവെച്ചത്.
മോഡലിംഗ് കരിയര്‍ തന്റെ സ്വപ്‌നമായിരുന്നെന്നും സ്‌കൂള്‍ കാലം മുതല്‍ ഇക്കാര്യം ചെയ്യുന്നുണ്ടെന്നും അന്ന പറഞ്ഞു. മകള്‍ റാമ്പിലെത്തിയതിന്റെ തൊട്ടു പിന്നാലെ ലോകോത്തര ടെന്നീസ് താരം ട്വിറ്ററിലൂടെ തന്റെ അഭിമാനം പങ്കുവെയ്‌ക്കാനും തയ്യാറായി. ഇതു തന്നെയായിരുന്നു അന്നയുടെ ലണ്ടന്‍കാരിയായ അമ്മയ്‌ക്കും. മകളുടെ ഫാഷന്‍ അരങ്ങേറ്റം കാണുന്നതിനായി 47 കാരിയായ അമ്മ ബര്‍ലിനില്‍ എത്തിയിരുന്നു. അന്ന തന്റെ മകളാണെന്നത് നേരത്തെ നിഷേധിച്ച വ്യക്‌തിയാണ് ബോറിസ്. 2000 മാര്‍ച്ചിലായിരുന്നു അന്ന പിറന്നത്.
പിന്നീട് 2001 ല്‍ നടന്ന ഡി എന്‍ എ ടെസറ്റിലൂടെയാണ് അന്നയുടെ പിതൃത്വം ബോറിസിലാണെന്ന് തെളിഞ്ഞത്. 2007 ല്‍ അന്നയെ ഏറ്റെടുക്കാനും പിന്തുണയ്‌ക്കാനും ബോറിസ് സമ്മതിക്കുകയായിരുന്നു. ബാര്‍ബെറ എന്ന സ്‌ത്രീയില്‍ ബെക്കര്‍ക്ക് രണ്ടു ആണ്‍മക്കളും ഉണ്ട്.
1967 ല്‍ ജനിച്ച ബോറിസ് 17 ാം വയസ്സില്‍ 1984 ലാണ് ടെന്നീസിലെത്തിയത്. 49 സിംഗിള്‍സ് 15 ഡബിള്‍സ് കിരീടങ്ങള്‍ പേരിലുള്ള ബെക്കര്‍ മൂന്ന് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുണ്ട്. ടെന്നീസില്‍ മിന്നും താരമായിരുന്ന ബെക്കറുമായി ബന്ധപ്പെട്ട് അനേകം സ്‌ത്രീകളുടെ പേരുകള്‍ കേട്ടിരുന്നു. 1993 ല്‍ ബാര്‍ബറ ഫെല്‍റ്റസിനെ വിവാഹം കഴിച്ച ബെക്കര്‍ 1999 ല്‍ ടെന്നീസില്‍ നിന്നും വിരമിച്ച ശേഷം ഏഞ്‌ജല എര്‍മാക്കോവ, സെബ്രീന സെറ്റ്‌ലര്‍, അലസ്സാന്ദ്ര മേയര്‍ വോള്‍ഡണ്‍, സെന്റ് മോറിറ്റ്‌സ്, ഷാര്‍ലി ലില്ലി കെഴ്‌സന്‍ ബെര്‍ഗ് തുടങ്ങി അനേകം പേരുകള്‍ക്കൊപ്പം വിവാദത്തിലെത്തി. നിലവില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക്ക് ജോക്കോവിക്കിന്റെ പരിശീലകനാണ് ബോറിസ്‌ബെക്കര്‍ .
from kerala news edited
via IFTTT