121

Powered By Blogger

Friday, 23 January 2015

ആരോഗ്യ സര്‍വകലാശാല ബി.എസ്‌.സി നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്‌









Story Dated: Friday, January 23, 2015 08:36



mangalam malayalam online newspaper

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്‌. പഠനം പൂറത്തിയായി ആറുമാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരം. സമരത്തിന്റെ തുടക്കമെന്ന നിലയില്‍ അടുത്തമാസം രണ്ടിന്‌ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ഉപരോധിക്കും.


കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ സര്‍വകലാശാലയിലെ ആദ്യ ബാച്ച്‌ ബി.എസി.സി നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയായത്‌. സെപ്‌റ്റംബറില്‍ പരീക്ഷ നടത്തി ഉടന്‍ തന്നെ ഫലപ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികൃതര്‍ക്ക്‌ സാധിച്ചിട്ടില്ല. ഇതോടെ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അവസരം നഷ്‌ടമാകുന്നത്‌. ഇത്രയും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ്‌ ഒരുമിച്ച്‌ നല്‍കാന്‍ കഴിയില്ലെന്നാണ്‌ സര്‍വകലാശാല അധികൃതരുടെ നിലപാട്‌. സര്‍ട്ടിഫിക്കറ്റ്‌ വിതരണം വൈകുന്നതിനാല്‍ ശക്‌തമായ പ്രക്ഷോഭത്തിലേക്ക്‌ കടക്കാനാണ്‌ ബി.എസ്‌.സി നഴ്‌സിംഗ്‌ സ്‌റ്റുഡന്റസ്‌ അസോസിയേഷന്‍ തീരുമാനം.










from kerala news edited

via IFTTT