121

Powered By Blogger

Friday, 23 January 2015

അവയവദാന സന്ദേശവുമായി 92.7 ബിഗ്‌ എഫ്‌ എം











Story Dated: Friday, January 23, 2015 02:25


തിരുവനന്തപുരം: അവയവദാനത്തിന്റെ സന്ദേശം പകര്‍ന്ന്‌ 92.7 ബിഗ്‌ എഫ്‌.എം. ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ബിഗ്‌ എഫ്‌.എമ്മിന്റെ നേതൃത്വത്തില്‍ ഇമ്മോര്‍ട്ടല്‍ തിരുവനന്തപുരം എന്ന ആശയത്തില്‍ അവയവദാന സന്ദേശം നല്‍കും. പാപ്പനംകോട്‌ എസ്‌.സി.ടി എന്‍ജിനിയറിംഗ്‌ കോളജിലെ അവയവദാന സംഘടനയുമായി സഹകരിച്ച്‌ ബിഗ്‌ എഫ്‌.എം ശേഖരിച്ച അവയവദാന സമ്മതപത്രങ്ങള്‍ ഇന്ന്‌ സര്‍ക്കാറിനു കൈമാറുമെന്ന്‌ ബിഗ്‌ എഫ്‌.എം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക്‌ 12ന്‌ എസ്‌.സി.ടിയില്‍ നടക്കുന്ന ചടങ്ങില്‍ 3000ത്തോളം വരുന്ന സമ്മതപത്രങ്ങള്‍ നടന്‍ സുരേഷ്‌ ഗോപി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്കു കൈമാറും. സര്‍ക്കാര്‍ സംരംഭമായ മൃതസഞ്‌ജീവനിയുടെ സ്‌റ്റേറ്റ്‌ നോഡല്‍ ഓഫിസര്‍ നോബിള്‍ ഗ്രേഷിയസ്‌ ചടങ്ങില്‍ പങ്കെടുക്കും.










from kerala news edited

via IFTTT