Story Dated: Friday, January 23, 2015 01:42
ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഇസ്‌ളാമിക വിരുദ്ധ ബ്‌ളോഗെഴുത്ത് നടത്തിയതിന് സൗദി അറേബ്യക്കാരന് നല്‍കേണ്ട ചാട്ടയടി സൗദി രണ്ടാഴ്‌ചത്തേക്ക് നീട്ടി. 1000 അടി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടുള്ള നാളെ നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ടമാണ് നീട്ടി വെച്ചത്. ഇയാളെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ അടി കൊള്ളാനുള്ള ആരോഗ്യ പരിതസ്‌ഥിതിയിലല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. വിവാദ ബ്‌ളോഗര്‍ റെയ്‌ഫ് ബദാവിയാണ് സൗദി അറേബ്യന്‍ ഇസ്‌ളാമിക പുരോഹിതരെ വിമര്‍ശിച്ചതിന് അടി വാങ്ങുന്നത്.
ഇയാളെ കഴിഞ്ഞ ദിവസം രാത്രി ഇയാളെ പരിശോധിച്ച എട്ടംഗ ഡോക്‌ടര്‍മാരുടെ സംഘം അനാരോഗ്യമെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ശിക്ഷ മാറ്റി വെച്ചത്. മൂന്ന് കുട്ടികളുടെ പിതാവായ റെയ്‌ഫിന് ആദ്യ ശിക്ഷ നടപ്പാക്കിയതിന്റെ മുറിവുകള്‍ ഇതുവരെ കരിഞ്ഞില്ല. ആഴ്‌ചതോറും 50 അടി വീതമാണ് നടപ്പാക്കുന്നത്. അടുത്ത 18 ആഴ്‌ച വേണ്ടി വരും ശിക്ഷ പൂര്‍ത്തിയാക്കാന്‍. ഇതിന് പുറമേ പത്തുവര്‍ഷം തടവും 177,000 പൗണ്ട് പിഴയും റെയ്‌ഫ് ബദാവിക്ക് ലഭിച്ചിട്ടുണ്ട്. സൗദി ശിക്ഷ നടപ്പാക്കുന്നതിനിടയില്‍ അദ്ദേഹത്തിന് വേണ്ടി ലോകം മുഴുവനുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇസ്‌ളാമിനെ അപമാനിച്ചു എന്നാണ് ബദാവിക്കെതിരേയുള്ള കുറ്റം.
അതേസമയം യാഥാര്‍ത്ഥ കുറ്റം സൗദിയിലെ സുന്നി പുരോഹിതരെ വിമര്‍ശിച്ചതാണെന്നാണ് ബദാവിക്ക് വേണ്ടി രംഗത്ത് എത്തിയവരുടെ ന്യായം. ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. ലോകം മുഴുവന്‍ പ്രതിഷേധം ഉയരുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ അബ്‌ദുള്ള രാജാവ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കായി വിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് ബദാവിയുടെ ഭാര്യ എന്‍സാഫ് പറയുന്നത്. ബദാവിയുടെ മൂന്ന് മക്കള്‍ക്കൊപ്പം കാനഡയിലാണ് എന്‍സാഫ് കഴിയുന്നത്.
from kerala news edited
via IFTTT