Story Dated: Friday, January 23, 2015 02:25
വളാഞ്ചേരി: കുറ്റപ്പുറത്തുകാരുടെ ദാഹം തീര്‍ക്കാന്‍ പോലീസ് സേവനം. കുടിവെള്ളത്തിനായി അലയുന്ന കുറ്റിപ്പുറത്തുകാര്‍ക്ക് വാടകക്കെടുത്ത വാഹനത്തില്‍ കുടിവെള്ളം എത്തിച്ചു മാതൃകയാവുകയാണ് കാക്കിക്കുപ്പായക്കാര്‍. മണ്ണും, മണലെടുപ്പും മൂലം നീരൊഴുക്കു നഷ്‌ടപ്പെട്ടു വറ്റിവരണ്ട നിളാതീരത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം അറിഞ്ഞതിനെത്തുടര്‍ന്നാണു കുറ്റിപ്പുറം പോലീസ് സേവന സന്നദ്ധരായി നാട്ടുകാര്‍ക്കിടയിലേക്കെത്തിയത്. പുഴയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെങ്കില്‍ പോലും ജലദൗര്‍ലഭ്യം മൂലം ദുരിതത്തിലായത് അനേകം കുടുംബങ്ങളാണ്. സമ്മതിദാനം കൈനീട്ടി വാങ്ങാന്‍ വെളുക്കെ ചിരിച്ചു കൊണ്ടെത്തുന്ന ജനപ്രതിനിധികളും ആകേണ്ടവരും പ്രദേശത്തെ കുടിവെള്ള ദൗര്‍ലഭ്യം ഗൗനിക്കാത്തതില്‍ നാട്ടുകാര്‍ നീരസത്തിലാണ്. ദാഹജലത്തിനായി കാതങ്ങള്‍ താണ്ടുന്ന പ്രദേശവാസികള്‍ തങ്ങളുടെ പ്രതിഷേധം അധികാരികളുടെ നേര്‍ക്കും വിരല്‍ ചൂണ്ടുന്നു. നിരത്തിവെച്ച കുടങ്ങളിലും മറ്റും ദാഹജലം പകരാനെത്തിയ പോലീസിന്റെ സന്നദ്ധ സേവന പ്രവര്‍ത്തനം മാതൃകയായി മാറി. വാട്ടര്‍ അതോറിറ്റി വെള്ളമെത്തിക്കുന്ന പൊതുടാപ്പുകളും വീട്ടിലേക്കുളള കണക്ഷനുകളും വായു മാത്രം നിര്‍ഗമിച്ചു നാണം കെടുമ്പോള്‍ പുഴയോട് ചേര്‍ന്നുള്ള കിണറില്‍ നിന്നും വെള്ളം ശേഖരിച്ച് ദിവസേന വാഹനത്തില്‍ പ്രദേശവാസികള്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് കുറ്റിപ്പുറത്തെ പോലീസുകാര്‍. കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രതികളോടു നാവുവരളുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമല്ല പോലീസ് ചെയ്ുയന്നതെന്നും പ്രതിസന്ധികളില്‍ സഹായമാകാനും സജ്‌ജരാണ് കാക്കിക്കുപ്പായക്കാരെന്ന് കുറ്റിപ്പുറത്തുകാരുടെ അനുഭവം തെളിയിക്കു്‌ന്നു.
from kerala news edited
via IFTTT