Story Dated: Friday, January 23, 2015 02:25
നിലമ്പൂര്‍: നിലമ്പൂരിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതിയുടെ പ്രചാരണത്തിനായുള്ള നിലമ്പൂര്‍ വാക്കത്തോണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മിനി ബൈപാസില്‍ ജില്ലാ കലക്‌ടര്‍ കെ. ബിജു വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനായി. അന്ധരുടെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യയുടെ വൈസ് കാപ്‌റ്റന്‍ മുഹമ്മദ് ഫര്‍ഹാന്‍ പതാകയേന്തി വാക്കത്തോണ്‍ നയിച്ചു. ചന്തക്കുന്ന് വരെയുള്ള രണ്ടര കിലോമീറ്റര്‍ വാക്കത്തോണില്‍ 10,000 ഓളം പേരാണ് ഒന്നിച്ച് നടന്നത്. നഗരസഭയ്‌ക്കൊപ്പം സ്‌കൂളുകളും സന്നദ്ധ സംഘടനകളും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുമടക്കം നിരവധിപേര്‍ വാക്കത്തോണില്‍ പങ്കാളികളായി. ബാന്‍ഡ് വാദ്യവും ഹാലജന്‍ ബലൂണുകളുമായാണ് വിദ്യാര്‍ഥികളെത്തിയത്. റോഡിന്റെ വശങ്ങളില്‍ അഭിവാദ്യമര്‍പ്പിച്ച് വ്യാപാരികളും വിദ്യാര്‍ഥികളും അണി നിരന്നു. ആവേശം പകര്‍ന്ന് ഡി.ജെ സംഗീതവുമുണ്ടായിരുന്നു. സമാപനസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. ഉമര്‍ ഫാറൂഖ് ആരോഗ്യ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, അഡ്‌നോക്ക് വോയേജര്‍ സൗത്ത് ഇന്ത്യന്‍ ഡീലര്‍ നാലകത്ത് ഷിഹാബ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ്, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, രാഷ്ര്‌ടീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.ആരോഗ്യത്തോടെ ആജീവനാന്തം എന്ന സന്ദേശവുമായി നിലമ്പൂര്‍ നഗരസഭയും സംസ്‌ഥാന ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ, നഗര ആരോഗ്യ ദൗത്യവും സംയുക്‌തമായാണ് പൈലറ്റ് പ്ര?ജക്‌ടായി നിലമ്പൂരില്‍ സൗഖ്യം- സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയിലെ 11,500 വീടുകളും ജനുവരി 26, 27 തീയതികളില്‍ സന്നദ്ധപ്രവര്‍ത്തകരും ജനപ്രതിനിധികളും സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും. ഓരോരുത്തരുടെയും രക്‌തസമ്മര്‍ദം, രക്‌തത്തിലെ പഞ്ചസാരയുടെ അളവ്, ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്താനുള്ള ഉപകരണങ്ങളുമായാണ് സംഘം വീടുകളിലെത്തുക. കുടുംബത്തിന്റെ ആരോഗ്യ പശ്‌ചാത്തലം, ജീവിത ചുറ്റുപാട്, എന്നിവ വിശദമായി പരിശോധിച്ച് ഓരോരുത്തരുടെയും ആരോഗ്യ രേഖ തയ്ാറാക്കും. പയ്രാഥമിക വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ രോഗമില്ലാത്തവര്‍, രോഗം വരാന്‍ സാധ്യതയുള്ളവര്‍, രോഗ ബാധിതര്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കും. ഇതില്‍ രോഗം വരാന്‍ സാധ്യതയുള്ളവരെയും രോഗികളെയും രോഗം നേരത്തെ കത്തെുന്നതിനാവശ്യമായ രണ്ടാം ഘട്ട വിശദ പരിശോധനക്ക് വിധേയമാക്കും. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്‌ധ പരിശോധന നടത്തി സ്വകാര്യ, സഹകരണ, സര്‍ക്കാര്‍ മെഡിക്കല്‍ സ്‌ഥാപനങ്ങളുമായി സഹകരിച്ച് ഫലപ്രദമായ ചികിത്സ നല്‍കും. രോഗമില്ലാത്തവര്‍ക്ക് രോഗം വരാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.
വീടുകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന ആരോഗ്യവിവരങ്ങള്‍ ഓണ്‍ലൈന്‍ രേഖയാക്കി ഓരോരുത്തര്‍ക്കും നല്‍കും. തുടര്‍ പരിശോധനാവിവരങ്ങള്‍ യഥാസമയങ്ങളില്‍ ഓണ്‍ലൈനായി കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. ഓരോ കുടുംബങ്ങള്‍ക്കും പ്രത്യേക പാസ്‌വേഡ് നല്‍കുന്നതോടെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും രോഗവിവരങ്ങളും നടത്തിയ ചികിത്സയും ഡോക്‌ടര്‍മാര്‍ക്കും രോഗികള്‍ക്കും അറിയാനുള്ള സൗകര്യവുമുണ്ടാകും.
from kerala news edited
via IFTTT