121

Powered By Blogger

Friday, 23 January 2015

പണിമുടക്ക്‌: അവകാശവാദവുമായി ഭരണ, പ്രതിപക്ഷ യൂണിയനുകള്‍











Story Dated: Friday, January 23, 2015 02:31


കല്‍പ്പറ്റ: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട്‌ സംസ്‌ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക്‌ ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ആന്‍ഡ്‌ ടീച്ചേഴ്‌സ്, അധ്യാപക സര്‍വീസ്‌ സംഘടനാ സമരസമിതി എന്നിവയുടെ ആഹ്വാനപ്രകാരമാണ്‌ സൂചനാ പണിമുടക്ക്‌ നടത്തിയത്‌. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഡയസ്‌നോണ്‍ ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍നിന്ന്‌ പിടിക്കാനാണ്‌ നിര്‍ദ്ദേശം. ഇന്നലത്തെ ഹാജര്‍ പട്ടിക പത്തരക്കുതന്നെ പൊതുഭരണവകുപ്പിനെ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു.

ഓഫിസുകളിലും സ്‌കൂളുകളിലും ഹാജര്‍നില കുറവായിരുന്നു. കലക്‌ടറേറ്റില്‍ 147 ജീവനക്കാരില്‍ 64 പേരാണ്‌ ഹാജരായത്‌. ജില്ലയില്‍ ഏഴ്‌ സ്‌കൂളുകളില്‍ ഒരു അധ്യാപകന്‍ പോലും ഹാജരായില്ല. പണിമുടക്കിനോടനുബന്ധിച്ച്‌ ജില്ലാതാലൂക്ക്‌ കേന്ദ്രങ്ങളില്‍ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. അതേ സമയം

ഇടതുപക്ഷ സര്‍വീസ്‌ സംഘടനകള്‍ നടത്തിയ വിഭാഗീയ പണിമുടക്കാഹ്വാനം ജീവനക്കാരും അദ്ധ്യാപകരും തളളിക്കളഞ്ഞതായി സ്‌റ്റേറ്റ്‌ എംപ്‌ളോയീസ്‌ ആന്‍ഡ്‌ ടീച്ചേര്‍സ്‌ ഓര്‍ഗനൈസേഷന്‍ (സെറ്റോ) ജില്ലാ ചെയര്‍മാന്‍ ഉമാശങ്കര്‍, ജില്ലാ കണ്‍വീനര്‍ ഷാജു ജോണ്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്‌ണന്‍ എന്നിവര്‍ പറഞ്ഞു. കലക്‌ടറേറ്റു മുതല്‍ വില്ലേജ്‌ ഓഫീസുകള്‍ വരെയുളള മുഴുവന്‍ ഓഫീസുകളും പൊതു വിഭ്യാഭ്യാസ സ്‌ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. വിദ്യാലയങ്ങളില്‍ പതിവുപോലെ അദ്ധ്യയനം നടന്നു. 8.74 ശതമാനം ജീവനക്കാര്‍ മാത്രമാണ്‌ പണിമുടക്കില്‍ പങ്കെടുത്തത്‌. എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫിസില്‍ ജോലിചെയ്‌തുകൊണ്ടിരുന്ന ക്‌ളാര്‍ക്കിനെ കയ്യേറ്റം ചെയ്‌തവര്‍ക്കെതിരെ നടപടിവേണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ കലക്‌ടര്‍, ജില്ലാ പോലീസ്‌ ചീഫ്‌ എന്നിവര്‍ക്ക്‌ പരാതി നല്‍കി. ഇടതു സര്‍വീസ്‌ സംഘടനകള്‍ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ട്‌ സിവില്‍ സ്‌റ്റേഷനില്‍ നാളെ കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കുമെന്ന്‌ നേതാക്കള്‍ അറിയിച്ചു.










from kerala news edited

via IFTTT