സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ അനുശോചിച്ചു
Posted on: 23 Jan 2015
പത്തനംതിട്ട ജില്ലാ സംഗമം അനുശോചിച്ചു
ജിദ്ദ : പത്തനംതിട്ട ജില്ലാ സംഗമം സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും സൗദിയില്‍ വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉപകാരപ്രദമായ പല നിയമങ്ങളും നടപ്പാക്കുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നുവെന്നും പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് വര്‍ഗീസ് ഡാനിയല്‍, ജന. സെക്രട്ടറി ശശി നായര്‍, ഖജാന്‍ജി അയൂബ് പന്തളം തുടങ്ങിയവര്‍ സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.
 
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അനുശോചിച്ചു 
ജിദ്ദ: തിരുഗേഹങ്ങളുടെ സേവകന് സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് വെസ്റ്റേണ്‍ റിജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ. മുനീര്‍ ദു:ഖം രേഖപെടുത്തി. അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃക കാട്ടിത്തന്ന ഭരണാധികാരിയായിരുന്നു അദേഹം. ആധുനിക കാലത്ത് ശക്തമായ രാജ്യമായി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയെ നിലനിര്‍ത്തുവാന്‍ അദേഹത്തിന് കഴിഞ്ഞു. ഇന്ത്യക്കാരോട് പ്രത്യേക സ്‌നേഹം പ്രകടിപ്പിക്കുന്നതിനും എല്ലാവരോടും വിവേചനംകൂടാതെ നീതിയുക്തം പെരുമാറുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. സൗദി അറേബ്യ ഭരണാധികാരിയുടെ വിയോഗം വലിയ നഷ്ടമാണെന്നും അനുശോചനക്കുറിപ്പില്‍ മുനീര്‍ പറഞ്ഞു.
 
പത്തനംതിട്ട ഓ.ഐ.സി.സി ജില്ലാ കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി 
ജിദ്ദ: പത്തനംതിട്ട ഓ.ഐ.സി.സി ജില്ലാ കമ്മിറ്റി സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. ബുദ്ധിമുട്ടനുഭവിക്കുന്ന സൗദി, ഇന്‍ഡ്യന്‍ ജനതയുടെ കണ്ണീരൊപ്പാന്‍ പല നിയമങ്ങള്‍ക്കും മാറ്റം വരുത്തുകയും, സഹായം ചെയ്യുകയും ചെയ്ത ഒരു വലിയ മനസിന്റെ ഉടമയെയാണ് നഷ്ടപ്പെട്ടതെന്നു പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ടയും ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.
 
ഫോക്കസ് ജിദ്ദ അനുശോചിച്ചു 
ജിദ്ദ : യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കിയ ഭരണാധികാരിയായിരുന്നു അബ്ദുള്ള രാജാവെന്നും ഇതര മതസ്ഥരോടും പ്രവാസി സമൂഹങ്ങളോടും മനുഷ്യ സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ടിതമായ അദ്ദേഹത്തിന്‍റെ സമീപനം ഏറെ എടുത്തു പറയേണ്ടതാണെന്നും ഫോക്കസ് ജിദ്ദ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. അലസതയില്‍ മയങ്ങിപോയേക്കുമായിരുന്ന യുവ സമൂഹത്തെ വിവിധ തൊഴില്‍ മേഖലകളില്‍ സജീവരാക്കി മാറ്റുവാനും സ്ത്രീ ശാക്തീകരണത്തിനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ് . ആഗോള തലത്തില്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ മാതൃകാപരമാണെന്നും ഫോക്കസ് ജിദ്ദക്ക് വേണ്ടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഷക്കീല്‍ ബാബു, അബ്ദുല്‍ ജലീല്‍ സി.ച്ച്, ബാസില്‍ അബ്ദുല്‍ ഗനി, ഷാഹിദ് അസൈനാര്‍, ഷറഫുദ്ദീന്‍ മേപ്പാടി എന്നിവര്‍ പറഞ്ഞു .
 
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT







