നൃത്തസന്ധ്യക്കായി മൈസൂരു ഒരുങ്ങി
Posted on: 24 Jan 2015
മൈസൂരു: കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ഥികളായിരുന്ന പ്രതിഭകള്‍ ചേര്‍ന്നൊരുക്കുന്ന നൃത്തസന്ധ്യക്കായി കൊട്ടാരനഗരം ഒരുങ്ങി. ഞായറാഴ്ച വൈകിട്ട് ആറ്് മണിക്ക് ഹുന്‍സൂര്‍ റോഡിലുള്ള കലാമന്ദിരത്തിലാണ് പരിപാടി അരങ്ങേറുന്നത്. മൈസൂരു നാട്യകുടീര സ്ഥാപകയും കലാമണ്ഡലത്തിലെ മുന്‍ പ്രതിഭയുമായ സുചിത്ര അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കേരള സമാജമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍ വേദിയില്‍ അരങ്ങേറും.
കലാമണ്ഡലത്തിലെ പ്രതിഭകളായിരുന്ന കലാമണ്ഡലം റസി ഷാജിദാസ്, പ്രീത ഗോകുല്‍, യമുനാ രാധാകൃഷ്ണന്‍, ശ്യാമ രഞ്ജിത്ത്, ദിവ്യ സുനില്‍കുമാര്‍, ഗീതാ രാജന്‍, ബിന്ദുലേഖ രാംദാസ് എന്നിവര്‍ വേദിയില്‍ അണിനിരക്കും. കേരള കലാമണ്ഡലത്തില്‍ നിന്നുള്ള വാദ്യ കലാകാരന്‍മാരും ഇവര്‍ക്കൊപ്പമുണ്ടാകും. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മൈസൂരു ജില്ലാ കമ്മീഷണര്‍ സി. ശിഖ പരിപാടി ഉദ്ഘാടനം ചെയ്യും. കന്നട നടിയും മലയാളിയുമായി ഇന്ദിരാ നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9845111729.
from kerala news edited
via IFTTT