121

Powered By Blogger

Friday, 23 January 2015

തൊഴിലാളികള്‍ കയറ്റുകൂലി കുത്തനെ കൂട്ടി; കുമ്പിടി മേഖലയില്‍ നെല്ല്‌ കയറ്റല്‍ നടന്നില്ല











Story Dated: Friday, January 23, 2015 02:27


mangalam malayalam online newspaper

ആനക്കര: യൂണിയന്‍ തൊഴിലാളികള്‍ കയറ്റു കൂലി കുത്തനെ കൂട്ടിയതോടെ കുമ്പിടി മേഖലയില്‍ നെല്ല്‌ കയറ്റി പോകുന്നത്‌ തടസപ്പെട്ടു. ഇതുമൂലം ആനക്കര പഞ്ചായത്തില്‍ നെല്ല്‌ സംഭരണം നടന്നില്ല. പടിഞ്ഞാറന്‍ മേഖലയില്‍ കൊയ്‌ത്തു കഴിഞ്ഞ്‌ പാടത്ത്‌ ചാക്കില്‍ നിറച്ചുവച്ച്‌ നെല്ല്‌ കയറ്റുന്നതിന്‌ ഒരു ചാക്കിന്‌ 20 രൂപ ആവശ്യപ്പെട്ടതോടെയാണ്‌ നെല്ല്‌ കയറ്റല്‍ തടസപ്പെട്ടത്‌. ജില്ലയില്‍ നെല്ലു സംഭരണം ആരംഭിച്ചതോടെയാണ്‌ പടിഞ്ഞാറന്‍ മേഖലയില്‍ നെല്ല്‌ കയറ്റല്‍ ആരംഭിച്ചത്‌. ഇതാണ്‌ തര്‍ക്കം മൂലം നിര്‍ത്തിയിരിക്കുന്നത്‌. ആനക്കര പഞ്ചായത്തിലെ കുമ്പിടി യൂണിയനില്‍പ്പെട്ടവരാണ്‌ ചാക്കിന്‌ 20 വേണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഒരാഴ്‌ച മുമ്പും രണ്ടാഴ്‌ച മുമ്പും കൊയ്‌ത്ത് കഴിഞ്ഞ്‌ പല പാടശേഖരങ്ങളിലും ചാക്കിലാക്കി വച്ച നെല്ല്‌ മുളപൊട്ടുന്ന അവസ്‌ഥയിലെത്തിയപ്പോഴാണ്‌ സംഭരണം ആരംഭിച്ചത്‌. അത്‌ യൂണിയന്‍ തൊഴിലാളികളുടെ കൂലി വര്‍ധനവ്‌ മൂലം കയറ്റാന്‍ കഴിയാതെ പാടത്ത്‌ കിടക്കുകയാണ്‌.

എന്നാല്‍, കുമ്പിടി യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ മാത്രമാണ്‌ കൂലി കൂടുതല്‍ വാങ്ങുന്നതായുള്ള പരാതി ഉയര്‍ന്നിട്ടുളളത്‌. തൃത്താല ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ 12 രൂപമുതല്‍ 14 രൂപവരെയാണ്‌ ഒരു ചാക്ക്‌ നെല്ല്‌ കയറ്റുന്നതിന്‌ നല്‍കുന്നത്‌. അതേസമയം, തിരുമിറ്റക്കോട്‌ ഭാഗത്ത്‌ ഒരു ചാക്കിന്‌ 25 രൂപ വാങ്ങുന്നതായും പരാതിയുണ്ട്‌. കുമ്പിടിയില്‍ മാത്രമാണ്‌ പ്രശ്‌നമുളളത്‌. നെല്ല്‌ കയറ്റല്‍ തന്നെ കര്‍ഷകര്‍ക്ക്‌ നഷ്‌ടമുളള കാര്യമാണ്‌. മില്ലില്‍ നിന്ന്‌ ഒരു ക്വിന്റല്‍ നെല്ല്‌ കയറ്റാന്‍ കൂലി കൊടുക്കുന്നത്‌ 14 രൂപയാണ്‌. പാടത്ത്‌ നിന്ന്‌ കയറ്റുന്നത്‌ 50 കിലോവിന്റെ ചാക്കും. ഇത്തരത്തില്‍ ആനക്കര ഉള്‍പ്പെടെയുളള സ്‌ഥലങ്ങളില്‍ നിന്ന്‌ നെല്ല്‌ കയറ്റുമ്പോള്‍ കര്‍ഷകന്‌ നഷ്‌ടം വരുന്നത്‌ 16 രൂപയാണ്‌. ബാക്കി കര്‍ഷകര്‍ തന്നെ സഹിക്കണം. ഇത്‌ കുത്തനെ വര്‍ധിപ്പിച്ചതോടെ ഇരട്ടി നഷ്‌ടമാണ്‌ കര്‍ഷകര്‍ക്കുണ്ടാവുന്നത്‌. കഴിഞ്ഞ വര്‍ഷവും നെല്ല്‌ സംഭരണകാലത്ത്‌ ഇതുപോലുളള പ്രശ്‌നം ആനക്കര പഞ്ചായത്തിലുണ്ടായിരുന്നു. തുടര്‍ന്നാണ്‌ ചാക്കിന്‌ 14 രൂപയായി വര്‍ധിപ്പിച്ചത്‌. ഇതാണ്‌ ഇത്തവണ 20 രൂപയാക്കണമെന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നത്‌.


സി.കെ. ശശിപച്ചാട്ടിരി










from kerala news edited

via IFTTT