Story Dated: Friday, January 23, 2015 07:10

കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍ കോഴ വൈകിപ്പിക്കുന്നത് ബിജു രമേശാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാര്‍ കോഴ ആരോപണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബിജു രമേശ് ഓരോ ദിവസവും പുതിയ ശബ്ദരേഖ പുറത്തു വിടുന്നതിനാലാണ് അന്വേഷണം വൈകുന്നത്. ശബ്ദരേഖയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടതുണ്ടെന്നും എ.ജി ഹൈക്കോടതിയെ അറിയിച്ചു.
ബാര്‍ കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആര്.എസ്.പി നേതാവ് എ.വി താമരാക്ഷനാണ് ഹൈക്കോടതിയെ സമീപച്ചത്. ഈ കേസില്‍ വാദം പൂര്‍ത്തിയായി. കേസിന്റെ വിധിപ്രസ്താവന ബുധനാഴ്ചയിലേക്ക് മാറ്റി. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ ബിജു രമേശിനെ വിജിലന്‍സ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിജിലന്‍സിന് ബിജു രമേശ് തെളിവുകള്‍ കൈമാറിയിരുന്നു. കൈമാറിയ തെളിവുകളാണ് വിജിലന്‍സിന് കോടതിയില്‍ നല്‍കിയത്.
from kerala news edited
via
IFTTT
Related Posts:
യുവതിയും യുവാവും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് പോലീസ് Story Dated: Monday, January 19, 2015 04:12മുസാഫിര്‍നഗര്‍: യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ പോലീസ് കണ്ടെത്തി. മുസാഫര്‍നഗറിലാണ് സംഭവം. കൊലപാതകം ഭുരഭിമാനഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു.… Read More
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ക്ലാര്‍ക്കും പിടിയില്‍ Story Dated: Monday, January 19, 2015 03:31കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ക്ലാര്‍ക്കും പിടിയില്‍. കോട്ടയം കിടങ്ങൂര്‍ വില്ലേജ് ഓഫീസറായ പി.കെ ബിജുവിനെയും ക്ലാര്‍ക്ക് എബ്രഹാമിനെയുമാണ് കൈക്കൂലി വാങ്… Read More
റണ്‍ കേരള റണ്‍: സച്ചിന് തിരുവനന്തപുരത്തെത്തി Story Dated: Monday, January 19, 2015 03:38തിരുവനന്തപുരം: നാളത്തെ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുന്നതിനായി സച്ചിന് തെണ്ടുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സച്ചിനെ മന്ത്രി തിരുവ… Read More
ജൈവസംരക്ഷണത്തിന്റെ പേരില്‍ അതിരപ്പിള്ളി പദ്ധതിയെ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രം Story Dated: Monday, January 19, 2015 03:58ന്യുഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതി ജൈവവൈവിധ്യത്തിന് ഭീഷണിയല്ല. ജൈവസംരക്ഷണത്തിന്റെ പേരില്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതി… Read More
കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണുമരിച്ചു Story Dated: Monday, January 19, 2015 03:56ബറേലി: കാമുകനൊപ്പം ഒളിച്ചോടിയ പതിനാറുകാരി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ഭമൗറയില്വച്ചാണ് മോര്ക്കാലി എന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് … Read More